സ്വാതന്ത്ര്യസമര സേനാനികളായ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെയും കെ.ജെ. ഹർഷലിന്റെയും ചിത്രങ്ങൾ പ്രതീകാത്മകമായി സ്ഥാപിക്കുന്നു
Posted On
date_range Updated On
date_range ഒഴിവാക്കപ്പെട്ട സ്വാതന്ത്ര്യ സമരസേനാനികളുടെ ചിത്രം സ്ഥാപിച്ച് കോൺഗ്രസ് പ്രവർത്തകർ
മട്ടാഞ്ചേരി: സ്വാതന്ത്ര്യസമര സേനാനികൾ കിടന്ന ജയിൽ പുനരുദ്ധാരണം ചെയ്തപ്പോൾ അവിടെ നിന്നും ഒഴിവാക്കപ്പെട്ട മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, കെ.ജെ. ഹർഷൽ എന്നിവരുടെ ചിത്രങ്ങൾ പ്രതീകാത്മകമായി സ്ഥാപിച്ച് കോൺഗ്രസ് പ്രവർത്തകർ.
കൊച്ചി നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജയിലിന് മുന്നിൽ ഇരുവരുടെയും ചിത്രങ്ങൾ ഗാന്ധിജയന്തി ദിനത്തിൽ പ്രതീകാത്മകമായി സ്ഥാപിച്ചത്. ബ്ലോക്ക് പ്രസിഡന്‍റ് പി. എച്ച്. നാസർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗങ്ങളായ എൻ.വേണുഗോപാൽ, ഡൊമിനിക്ക് പ്രസന്‍റേഷൻ എന്നിവർ ചേർന്ന് ചിത്രങ്ങൾ സ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.