നാംദേവ്, ആന്റണി ബിനോയി, മനു നവീൻ, അഖിൽ
ചെറായി: യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ പിടിയിൽ. കുഴുപ്പിള്ളി അയ്യമ്പിള്ളി ചൂളക്കപ്പറമ്പിൽ നാം ദേവ് (23), മഞ്ഞുമ്മൽ കണക്കശ്ശേരി വീട്ടിൽ ആന്റണി ബിനോയി (23), അയ്യമ്പിള്ളി മംഗലപ്പിള്ളി വീട്ടിൽ മനു നവീൻ (29), അയ്യമ്പിള്ളി തറവട്ടം ഭാഗത്ത് അറുകാട്ടിൽ വീട്ടിൽ അഖിൽ (ഉണ്ണി പാപ്പൻ -30) എന്നിവരെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിപ്പുറം സ്വദേശി ജസിനെയും വിവേകിനേയുമാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ 29ന് വൈകീട്ട് ചെറായി കള്ള് ഷാപ്പിന് എതിർവശമുള്ള പാർക്കിങ് ഏരിയയിലാണ് സംഭവം.
ഷാപ്പിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. അഖിൽ പത്തിലേറെ കേസിലെ പ്രതിയാണ്. നാം ദേവും മനു നവീനും ആറ് കേസുകളിൽ പ്രതിയാണ്. മൂന്നുപേരും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. ഇൻസ്പെക്ടർ എം. വിശ്വംഭരൻ, എസ്.ഐമാരായ എം. അനീഷ്, ടി.കെ. രാജീവ്, എ.എസ്.ഐമാരായ വി.എസ്. സുനീഷ് ലാൽ, എം.വി. രശ്മി, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ആർ. സുധീശൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.