അമിറ്റി യൂനിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് ചാന്‍സലര്‍ ഡോ. അതുല്‍ ചൗഹാനില്‍നിന്ന് ഡോ. ആസാദ് മൂപ്പന്‍

ഏറ്റുവാങ്ങുന്നു

ഡോ. ആസാദ് മൂപ്പന് ദുബൈ അമിറ്റി യൂനിവേഴ്സിറ്റി ഡോക്ടറേറ്റ്

കൊ​ച്ചി: ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത്കെ​യ​ർ സ്ഥാ​പ​ക ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​ന് ദു​ബൈ​യി​ലെ അ​മി​റ്റി യൂ​നി​വേ​ഴ്സി​റ്റി ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ് ന​ല്‍കി ആ​ദ​രി​ച്ചു. ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ മാ​നി​ച്ചാ​ണ് ബ​ഹു​മ​തി.

35 വ​ര്‍ഷ​മാ​യി ആ​സ്റ്റ​ര്‍, ആ​ക്സ​സ്, മെ​ഡ്കെ​യ​ര്‍ ബ്രാ​ന്‍ഡു​ക​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ക്കാ​ര്‍ക്കും ആ​രോ​ഗ്യ പ​രി​ച​ര​ണം ന​ല്‍കു​ന്ന ആ​ഗോ​ള ആ​രോ​ഗ്യ സം​ര​ക്ഷ​ണ സ്ഥാ​പ​ന​മാ​യി ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​റി​നെ അ​ദ്ദേ​ഹം ഉ​യ​ർ​ത്തി.

ആ​സ്റ്റ​ര്‍ ഡി.​എം ഫൗ​ണ്ടേ​ഷ​ന്‍, ഡോ. ​മൂ​പ്പ​ന്‍ ഫാ​മി​ലി ഫൗ​ണ്ടേ​ഷ​ന്‍ എ​ന്നി​വ​യി​ലൂ​ടെ നി​ര​വ​ധി സാ​മൂ​ഹി​ക സേ​വ​ന സം​രം​ഭ​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കു​ന്നു. സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​രെ​യും സ​ഹാ​യി​ക്കാ​ന്‍ സ​ന്ന​ദ്ധ​മാ​യ​വ​രെ​യും ബ​ന്ധി​പ്പി​ച്ച്​ 2017ലാ​ണ് ആ​സ്റ്റ​ര്‍ വ​ള​ന്‍റി​യേ​ഴ്‌​സ് ഗ്ലോ​ബ​ല്‍ സി.​എ​സ്.​ആ​ര്‍ പ്രോ​ഗ്രാം ആ​രം​ഭി​ച്ച​ത്.

ജ​ന​ങ്ങ​ള്‍ക്ക് പ്രാ​പ്യ​മാ​യ ചെ​ല​വി​ല്‍ ഗു​ണ​മേ​ന്മ​യു​ള്ള ആ​രോ​ഗ്യ​പ​രി​ച​ര​ണം ല​ഭ്യ​മാ​ക്കാ​നാ​ണ് ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ഡോ​ക്ട​റേ​റ്റ് സ്വീ​ക​രി​ച്ച്​ ഡോ. ​മൂ​പ്പ​ന്‍ പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്​ ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ് ന​ല്‍കി ആ​ദ​രി​ക്കാ​നാ​യ​ത് ബ​ഹു​മ​തി​യാ​യി കാ​ണു​ന്നു​വെ​ന്ന് അ​മി​റ്റി യൂ​നി​വേ​ഴ്‌​സി​റ്റി ചാ​ന്‍സ​ല​ര്‍ ഡോ. ​അ​തു​ല്‍ ചൗ​ഹാ​നും പ​റ​ഞ്ഞു.

Tags:    
News Summary - Dr Azad Moopan doctorate from Dubai Amity University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.