കൊച്ചി: പതിവിലും ആഴ്ചകൾക്ക് മുമ്പേ പകൽസമയത്തെ ചൂട് വർധിക്കുകയാണ്. വെയിലിന്റെ കാഠിന്യമേറുമ്പോൾ ജില്ലയിൽ പൊതുസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ മുതൽ കാൽനടക്കാർ വരെ പ്രയാസത്തിലാണ്. വരും ദിനങ്ങളിൽ വീണ്ടും ചൂട് കൂടിയേക്കാവുന്ന സാഹചര്യമായതിനാൽ ആരോഗ്യകാര്യങ്ങളിൽ ഉൾപ്പെടെ ശ്രദ്ധ അനിവാര്യമാണ്.
മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കിയിരുന്നു. പൊരിവെയിലിൽ പുറത്തിറങ്ങാനാകാത്ത ചൂട് സഹിച്ച് കർഷകർ, നിർമാണ തൊഴിലാളികൾ, ട്രാഫിക് പൊലീസുകാർ, ഭക്ഷണ വിതരണക്കാർ, ഫീൽഡ് സെയിൽസ് എക്സിക്യൂട്ടിവുമാർ തുടങ്ങിയവർ ജോലി ചെയ്യുകയാണ്. ഇനിയും ചൂട് വർധിക്കുന്ന സ്ഥിതിയുണ്ടായാൽ ജോലി സമയം ക്രമീകരിക്കുന്നതടക്കം നിർദേശങ്ങൾ ആരോഗ്യവകുപ്പിൽ നിന്നുണ്ടായേക്കും.
അന്തരീക്ഷ താപത്തിനൊപ്പം പൊടിശല്യവും പലയിടങ്ങളിലും രൂക്ഷമാണ്. അലർജി ഉൾപ്പെടെയുള്ള രോഗങ്ങളെയും കരുതിയിരിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ വ്യക്തമാക്കി.
ചൂടുകൂടുമ്പോൾ നിർജലീകരണമുണ്ടാകാതിരിക്കാനും ശ്രദ്ധവേണം. ജാഗ്രതയോടെയുള്ള ഇടപെടലാണ് ആവശ്യമെന്നും അനാവശ്യ ആശങ്കകളുടെ കാര്യമില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു.
അമിതമായ ദാഹം, കടുത്ത ക്ഷീണം, വിയര്‍പ്പ്, വരണ്ട നാവും വായയും, നേരിയ തലവേദന, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമായി മാറുകയും ചെയ്യുന്നു, വിശപ്പ് കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
ദാഹം ഇല്ലെങ്കില്‍ പോലും ധാരാളം വെളളം കുടിക്കുക. ധാരാളം വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെളളം, മോര്, നാരങ്ങാ വെളളം എന്നിവ ധാരാളമായി കുടിക്കുക. വെളളം ധാരാളം അടങ്ങിയിട്ടുളള പഴങ്ങളും പച്ചക്കറികളും സാലഡുകളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് മൂന്നുവരെയുളള സമയം ഒഴിവാക്കി ജോലി സമയം ക്രമീകരിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്. ചായ, കോഫി തുടങ്ങിയ പാനീയങ്ങള്‍ പരിമിതമായി മാത്രം ഉപയോഗിക്കുക. തിളപ്പിച്ചാറിയ വെളളം മാത്രം ഉപയോഗിക്കുക. വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെടുകയാണെങ്കില്‍ ആശുപത്രിയിലെത്തി ചികിത്സ തേടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.