'മാധ്യമം' ഹെൽത്ത് കെയറിലേക്ക് തുക സമാഹരിച്ച് ചാലക്കൽ ദാറുസ്സലാം സ്കൂൾ
കൊച്ചി: നിർധനരോഗികളുടെ ചികിത്സക്കുള്ള ‘മാധ്യമം’ ഹെൽത്ത് കെയർ ഫണ്ടിലേക്ക് അഞ്ച് ലക്ഷത്തിൽപരം തുക പിരിച്ചുനൽകി ചാലക്കൽ ദാറുസ്സലാം സ്കൂൾ വിദ്യാർഥികൾ. സ്കൂൾ ഹെഡ്മാസ്റ്റർ കെ.എ. ഫാരിസിൽനിന്ന് മാധ്യമം ഹെൽത്ത് കെയർ മാനേജർ വി.എസ്. സലീം തുക ഏറ്റുവാങ്ങി. മാധ്യമം മാർക്കറ്റിങ് എക്സിക്യൂട്ടിവ് ടി.എം. കുഞ്ഞുമുഹമ്മദ് ആശംസകൾ അർപ്പിച്ചു.
മാധ്യമം കീഴ്മാട് ഏരിയ കോഓഡിനേറ്റർ ടി.എ. സിറാജ്, എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ കെ.എ. ഫാഹിം, പി.ടി.എ പ്രസിഡന്റ് എം.എം. ജലീൽ, വൈസ് പ്രസിഡന്റ് നൗഫൽ പള്ളിലാംകര, ജമാഅത്തെ ഇസ്ലാമി ചാലക്കൽ ഹൽഖ നാസിം വി.എ. സലീം, മാനേജ്മെന്റ് പ്രതിനിധി ജമാൽ അസ്ഹരി, അക്കാദമിക് കോഓഡിനേറ്റർ എം.എ. ഷഫീഖ് ഫാറൂഖി, അഡ്മിനിസ്ട്രേറ്റർ പി.എം. നൗഫൽ, മുഹമ്മദ് നസീഫ് സജ്ജാദ്, എം.എം. ജാസ്മിൻ, ഇ.എ. സാബിറ, അധ്യാപകരായ ഫസൽ റഹ്മാൻ, സബീലുസ്സലാം, ഹസൻ തയ്യിൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.