അഴകിയകാവ് ക്ഷേത്രഭൂമി; പുറമ്പോക്കാക്കിയ ഉത്തരവ് ൈഹകോടതി റദ്ദാക്കി

കൊച്ചി: പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രം വക 4.45 ഏക്കർ ഭൂമി സർക്കാർ പുറമ്പോക്കാക്കിയ ഫോർട്ട്കൊച്ചി സബ് കലക്ടറുടെ രണ്ടാമത്തെ ഉത്തരവും ഹൈകോടതി റദ്ദാക്കി. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രത്തിന്‍റെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിൽ നാലു മാസത്തിനകം ബന്ധപ്പെട്ടവരെ കേട്ട് സബ് കലക്ടർ അന്തിമ തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നിർദേശിച്ചു.

ദേവസ്വം ബോർഡ്, അഴകിയകാവ് ക്ഷേത്രഭൂമി സംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി എന്നിവർ നൽകിയ ഹരജിയിലാണ് ഉത്തരവ്. റവന്യൂ രേഖകളിൽ വേലവെളി പുറമ്പോക്കെന്ന് രേഖപ്പെടുത്തിയ ഭൂമി ദേവസ്വം പുറമ്പോക്കെന്ന് മാറ്റി തരണമെന്ന കൊച്ചിൻ ദേവസ്വം ബോർഡിന്റെ അപേക്ഷ തള്ളിയാണ് സർക്കാർ പുറമ്പോക്കാക്കി 2019ൽ സബ് കലക്ടർമാർ ഉത്തരവിട്ടത്. 2022ൽ ഇത് റദ്ദാക്കിയ ഹൈകോടതി ഉത്തരവ് പുനഃപരിശോധിക്കാൻ നിർദേശിച്ചു. തുടർന്ന് ഹരജിക്കാരുടെ അപേക്ഷ വീണ്ടും പരിഗണിച്ച് നിരസിച്ച് ഉത്തരവിട്ടു. ഇത് ചോദ്യം ചെയ്താണ് പുതിയ ഹരജി നൽകിയത്.

Tags:    
News Summary - Azhakiyakavu temple land; High Court quashes order to evict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.