കോവിഡ് ആംബുലൻസായി ഇനി ഓട്ടോകളും; 24 മണിക്കൂറും സേവനം, ഒരു വനിതയടക്കം 18 ഡ്രൈവര്‍മാർ

കൊച്ചി: നഗരത്തിൽ കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി ഓട്ടോ ആംബുലൻസ് പദ്ധതിക്ക് തുടക്കമായി. ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് സഹകരണ സംഘത്തി‍െൻറ സഹകരണത്തോടെയാണ് പദ്ധതി കൊച്ചിയില്‍ നടപ്പാക്കുന്നത്. പരിശീലനം ലഭിച്ച 18 ഓട്ടോ ഡ്രൈവര്‍മാര്‍ ചൊവ്വാഴ്​ച മുതല്‍ നഗരത്തി‍െൻറ വിവിധ ഭാഗങ്ങളില്‍ കോവിഡ് പ്രതിരോധത്തിനായി സജ്ജരായുണ്ടാകും. എറണാകുളം ടൗണ്‍ഹാളിൽ നടന്ന ചടങ്ങില്‍ മേയര്‍ എം. അനില്‍കുമാര്‍ പദ്ധതിക്ക് ഔപചാരിക തുടക്കം കുറിച്ചു.

കൊച്ചി നഗരത്തിലെ വിവിധ ഡിവിഷനുകളിലെ കോവിഡ് ബാധിതരെ ആശുപത്രികളിലെത്തിക്കുക, മരുന്നും ഭക്ഷണവും എത്തിക്കുക തുടങ്ങിയ സേവനങ്ങള്‍ ഇതിലൂടെ ലഭ്യമാകും. മരുന്നുകളും ഉപകരണങ്ങളുമായാണ് ഓട്ടോ ആംബുലന്‍സ് സജ്ജമാക്കിയിരിക്കുന്നത്. ഓട്ടോ അംബുലന്‍സില്‍ പോര്‍ട്ടബില്‍ ഓക്സിജന്‍ കാബിനുകള്‍, പള്‍സ് ഓക്സിമീറ്റര്‍, ഇന്‍ഫ്ര റെഡ് തെര്‍മോമീറ്റര്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

24 മണിക്കൂറും സേവനം ലഭ്യമാകും. ഒരു വനിതയടക്കം 18 ഡ്രൈവര്‍മാരാണ് ​േസവന സന്നദ്ധരായി പ്രവര്‍ത്തിക്കുന്നത്. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ അധ്യക്ഷത വഹിച്ചു. ജി.ഐ.ഇസഡി‍െൻറ ക്ലസ്​റ്റര്‍ ഹെഡ് ഏണസ്​റ്റ്​ ഡൊറാങ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

കോര്‍പറേഷന്‍ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാൻമാരായ ടി.കെ. അഷറഫ്, പി.ആര്‍. റെനീഷ്, ജെ. സനില്‍ മോന്‍ , വി.എ. ശ്രീജിത്, ഷീബലാല്‍, കൗണ്‍സിലര്‍മാര്‍, എറണാകുളം ജില്ല ഓട്ടോ ഡ്രൈവേഴ്സ് സഹകരണ സംഘം പ്രസിഡൻറ്​ എം.ബി. സ്യമന്ദഭദ്രന്‍, സെക്രട്ടറി ഇബ്രാഹിംകുട്ടി, സൊസൈറ്റി ബോര്‍ഡ് അംഗങ്ങള്‍, എന്‍ഫോഴ്സ്മെൻറ്​ ആര്‍.ടി.ഒ ഷാജി മാധവന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags:    
News Summary - Autos no longer as covid Ambulances; 24 hours service, 18 drivers including one woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.