കെ​ന്ന​ഡി​മു​ക്കി​ലു​ള്ള ക​പ്പേ​ള​യുടെ ജനലുകൾ തകർത്ത നിലയിൽ

കെന്നഡിമുക്ക് കപ്പേളക്ക് നേരെ ആക്രമണം പതിവായി

കാ​ക്ക​നാ​ട്: ഇ​ട​പ്പ​ള്ളി​ക്ക് സ​മീ​പം തോ​പ്പി​ൽ മേ​രീ ക്വീ​ൻ ച​ർ​ച്ചി​ന് കീ​ഴി​െ​ല കെ​ന്ന​ഡി​മു​ക്കി​ലു​ള്ള ക​പ്പേ​ള​ക്ക് നേ​രെ സാ​മൂ​ഹ്യ വി​രു​ദ്ധ ആ​ക്ര​മ​ണം. ഒ​രു മാ​സ​ത്തി​നി​ടെ മൂ​ന്ന് ത​വ​ണ​യാ​ണ് ചി​ല്ലു​ക​ൾ ത​ക​ർ​ത്ത​ത്.

ഞാ​യ​റാ​ഴ്‌​ച പു​ല​ർ​ച്ച​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന്​്​ ക​രു​തു​ന്നു. ഈ​സ്​​റ്റ​ർ ദി​ന​ത്തി​ലെ ആ​രാ​ധ​ന​ക്ക് ശേ​ഷം പ​ള്ളി​യി​ൽ നി​ന്ന് മ​ട​ങ്ങി​യ​വ​രാ​ണ് ചി​ല്ല് ത​ക​ർ​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ​ദ​ർ ആ​ൻ​റ​ണി മാ​ങ്കു​റി​യി​ലി​െൻറ നേ​തൃ​ത്വ​ത്തി​ൽ തൃ​ക്കാ​ക്ക​ര പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു.

മാ​ർ​ച്ചി​ൽ ര​ണ്ട് ത​വ​ണ ക​പ്പേ​ള​ക്ക് നേ​രെ സ​മാ​ന​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ദ്യ ത​വ​ണ ക​ല്ലേ​റി​ൽ ചി​ല്ല് ത​ക​ർ​ന്ന​തി​ന് പി​ന്നാ​ലെ പ​ള്ളി അ​ധി​കൃ​ത​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സ് നി​ർ​ദേ​ശ​പ്ര​കാ​രം ക​പ്പേ​ള​ക്ക് ചു​റ്റും സി.​സി.​ടി.​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. പു​തി​യ ചി​ല്ലി​ട്ട് മൂ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ര​ണ്ടാ​മ​തും ക​ല്ലെ​റി​ഞ്ഞ് ചി​ല്ലു​ട​ച്ച​താ​യും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം പൊ​ലീ​സി​ൽ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ബൈ​ക്കി​ലെ​ത്തി​യ മാ​സ്ക് ​െവ​ക്കാ​ത്ത ആ​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പൊ​ലീ​സി​ന് ന​ൽ​കി​യ ദൃ​ശ്യ​ങ്ങ​ളി​ൽ ഇ​യാ​ളു​ടെ മു​ഖം വ്യ​ക്ത​മാ​ണ്. ഇ​തു​വ​രെ പ്ര​തി​യെ പി​ടി​കൂ​ടാ​തെ വ​ന്ന​തോ​ടെ​യാ​ണ്​ ആ​ക്ര​മ​ണം തു​ട​ർ​ക്ക​ഥ​യാ​കു​ന്ന​തെ​ന്നു​ം പ​റ​യു​ന്നു.

Tags:    
News Summary - attack against kennedy mukku kappela

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.