എൻ.ഡി.പി.സി ദേശീയ റാങ്കിംഗ് ആർച്ചെറി ടൂർണമെന്റ് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ആർച്ചെറി അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റുമായ അർജുൻ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: കായിക താരങ്ങളുടെ മികവ് അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താൻ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്നും 2036 ഒളിമ്പിക്സിൽ ആർച്ചറിയിൽ രാജ്യത്തിന് സ്വർണം ഉറപ്പാക്കാൻ തീവ്രശ്രമത്തിലാണന്നും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ആർച്ചെറി അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റുമായ അർജുൻ മുണ്ടെ. തേവര എസ്.എച്ച് കോളേജ് ഗ്രൗണ്ടിൽ മൂന്നാമത് എൻ.ഡി.പി.സി ദേശീയ റാങ്കിംഗ് ആർച്ചറി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിൽ ഒളിമ്പ്യൻമാരും ദേശീയ തലത്തിലെ മുൻതാരങ്ങളുമടക്കം 300ൽ പരം പേരാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഫെബ്രുവരി 18 ന് സമാപിക്കും.
ഉത്ഘാടന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കേരളാ ആർച്ചറി അസോസിയേഷൻ പ്രസിഡന്റ് ഡോ. കെ.കെ. മനോജൻ, ജോഷി പള്ളൻ, സെക്രട്ടറി പി. ഗോകുൽനാഥ്, എസ്.എച്ച് കോളജ് പ്രിൻസിപ്പാൾ ഡോ. സി.എസ്. ബിജു, ഫാ. ടോമി പാലാട്ടി തുടങ്ങിയവർ സംസാരിച്ചു.
സബ് ജൂനിയർ ഗേൾസ് കോംബോണ്ട് വിഭാഗത്തിൽ 140 പോയിന്റുമായി സാൻവി (മഹാരാഷ്ട്ര) ഒന്നാം സ്ഥാനം നേടി. 135 പോയിന്റുമായി ജിയാ യാദവ് (ഹരിയാന) വെള്ളിയും കെ.എസ്. വെന്വിസിയ ശ്രീ (തമിഴ്നാട്) വെങ്കലവും കരസ്ഥമാക്കി.
സബ്ജൂനിയർ ആൺകുട്ടികളുടെ കോംബോണ്ട് വിഭാഗത്തിൽ 145 പോയിന്റുനേടി ലൗപ്രീത് സിംഹ്( ഹരിയാന) സ്വർണവും 144 പോയിന്റുനേടി ദേവാൻഷ് സിംഹ് (രാജസ്ഥാൻ) വെള്ളിയും വാസു യാദവ് (രാജസ്ഥാൻ) വെങ്കലവും നേടി.
സബ് ജൂനിയർ ബോയ്സ് റിക്കർവ് വിഭാഗത്തിൽ മായങ്ക് കുമാർ (ഹരിയാന) സ്വർണവും ധ്യാനേഷ് ബാലാജി ചേരാളി (എയർപോട്ട് അതോറിറ്റി) വെള്ളിയും സ്മരണൻ സർവേഷ് ( തമിഴ്നാട്) വെങ്കലവും കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.