Posted On
date_range Updated On
date_range രോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ചു
ചെങ്ങമനാട്: രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണംവിട്ട് മീഡിയനിലിടിച്ച് എതിർദിശയിൽനിന്ന് വന്ന കാറിലിടിച്ചു. അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി നെടുമ്പാശ്ശേരി പോസ്റ്റ് ഓഫിസിന് സമീപം മാളയിൽനിന്ന് ആലുവയിലെ ആശുപത്രിയിലേക്ക് വരുകയായിരുന്നു ആംബുലൻസാണ് അപകടത്തിൽപെട്ടത്. കാർ ആലുവയിൽനിന്ന് അങ്കമാലിയിലേക്ക് വരുകയായിരുന്നു. കാർ ഓടിച്ചിരുന്ന ഡോക്ടര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് മറ്റൊരു ആംബുലൻസിലാണ് രോഗിയെ ആലുവയിലെ ആശുപത്രിയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.