നസീർ
Posted On
date_range Updated On
date_range തയ്യൽക്കടയിലെ ജീവനക്കാരിയെ കടന്നുപിടിച്ച കേസിൽ പ്രതി പിടിയിൽ
കൊച്ചി: തയ്യൽക്കടയിലെ ജീവനക്കാരിയെ കടന്നുപിടിച്ച കേസിലെ പ്രതിയെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഇടപ്പള്ളി സ്വദേശിയായ കൈനാട്ടുപറമ്പിൽ നസീറിനെയാണ് (53) സബ് ഇൻസ്പെക്ടർ സുനേഖിന്റെ നേതൃത്വത്തിൽ പിടികൂടിയത്. യുവതി ജോലി ചെയ്തുവരുന്ന തയ്യൽക്കടയിലെ ഉടമസ്ഥനായ പ്രതി അളവെടുക്കാനെന്ന വ്യാജേന യുവതിയെ കയറിപ്പിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർമാരായ സജീവ്കുമാർ, മുഹമ്മദ് ബഷീർ, അസൈനാർ, രാജേഷ് കെ. ചെല്ലപ്പൻ, എ.എസ്.ഐ സെൻ, എസ്.സി.പി.ഒ പ്രദലാൽ, സി.പി.ഒ സുബീഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.