രാസലഹരിയുമായി യുവാവും യുവതിയും എക്സൈസ് പിടിയിൽ
കൊച്ചി: എറണാകുളം നഗരം കേന്ദ്രീകരിച്ച് വൻതോതിൽ രാസലഹരി വിൽപന നടത്തുന്ന സംഘത്തിലെ രണ്ടുപേർ എക്സൈസിെൻറ പിടിയിൽ. ഇടുക്കി ഉടുമ്പൻചോല ഉപ്പുകണ്ടം പൂയപ്പള്ളി വീട്ടിൽ അരവിന്ദ് (32), കാക്കനാട് സ്വദേശിയും ഇപ്പോൾ പള്ളിക്കര പിണർമുണ്ടയിൽ താമസിക്കുന്ന അഞ്ചാംകുന്നത്ത് വീട്ടിൽ ആഷ്ലി (24) എന്നിവരാണ് എറണാകുളം എക്സൈസ് ഇന്റലിജൻസിെൻറയും സിറ്റി എക്സൈസ് റേഞ്ചിെൻറയും സംയുക്ത നീക്കത്തിൽ പിടിയിലായത്.
ഇവരുടെ പക്കൽനിന്ന് 18.55 ഗ്രാം ക്രിസ്റ്റൽ രൂപത്തിലുള്ള എം.ഡി.എം.എയും 15 എക്സ്റ്റസി പിൽസും (1.246 ഗ്രാം) പിടിച്ചെടുത്തു. ഒരിടവേളക്കുശേഷമാണ് അതീവ വിനാശകാരിയായ എക്സ്റ്റസി പിൽസ് ഇത്രയും അധികം പിടിച്ചെടുക്കുന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് എത്തിച്ച് നഗരത്തിലെ വ്യത്യസ്ത ഇടങ്ങളിൽ ഓൺലൈനായി മുറിയെടുത്ത് വിൽപന നടത്തിവരുകയായിരുന്നു. മൂന്നുമാസംമുമ്പ് അരവിന്ദിെൻറ ഉടമസ്ഥതയിലുള്ള 14 ലക്ഷത്തോളം രൂപ വില വരുന്ന സൂപ്പർ ബൈക്കുമായി കൂട്ടാളി മിന്നൽ മച്ചാനെ എം.ഡി.എം.എയുമായി പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.