പാ​ല​ക്കു​ഴ​യി​ൽ ഗോഡൗണിൽ തീപിടിത്തം

കൂ​ത്താ​ട്ടു​കു​ളം: പാ​ല​ക്കു​ഴ​യി​ൽ നെ​റ്റ് ലി​ങ്ക് ക​മ്പ​നി​യു​ടെ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഗോ​ഡൗ​ണി​ൽ വ​ൻ തീ​പി​ടു​ത്തം. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ്​ സം​ഭ​വം. നെ​റ്റ് വ​ർ​ക്ക് മോ​ഡം, ഫൈ​ബ​ർ കേ​ബി​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. കൂ​ത്താ​ട്ടു​കു​ളം, പി​റ​വം, തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ എ​ത്തി​യ അ​ഗ്നി​ര​ക്ഷ സേ​ന രാ​​ത്രി വൈ​കി​യും തീ ​അ​ണ​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്. തീ ​പി​ടി​ത്ത​ത്തി​ന്റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

ഗോ​ഡൗ​ണി​ൽ വാ​ഹ​ന​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട് ലോ​ഡ് ഫൈ​ബ​ർ കേ​ബി​ളു​ക​ൾ മാ​റ്റാ​ൻ സാ​ധി​ച്ചു.

Tags:    
News Summary - A fire broke out in a godown in Palakuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.