അരുൺ
Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദിച്ച യുവാവ് പിടിയിൽ
കളമശ്ശേരി: കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ മർദിച്ച യുവാവ് പിടിയിൽ. എറണാകുളം സൗത്ത് ചിറ്റൂർ കല്ലിങ്ങൽ വീട്ടിൽ കെ.വി. അരുണാണ് (26) അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. തൃശൂർ-തിരുവനന്തപുരം റൂട്ടിലോടുന്ന ബസ്, കൊരട്ടി ഭാഗത്തുവെച്ച് ബൈക്കിൽ ഉരസിയിട്ട് നിർത്താതെ പോയി.
ഇതോടെ ബസിനെ പിന്തുടർന്ന് കളമശ്ശേരി പ്രീമിയർ ജങ്ഷനിൽ തടഞ്ഞുനിർത്തി ഡ്രൈവറെ അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. ഡ്രൈവറുടെ പരാതിയിൽ കളമശ്ശേരി സി.ഐ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.