ശ​നി​യാ​ഴ്ച രാ​വി​ലെ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ എ​റ​ണാ​കു​ളം അ​ര​ങ്ങ​ത്ത്​ റോ​ഡി​ൽ​നി​ന്നു​ള്ള ദൃ​ശ്യം

-ബൈ​ജു കൊ​ടു​വ​ള്ളി

മഴയിൽ വെള്ളക്കെട്ട്​; ആശങ്കയിൽ നാട്ടുകാർ

ക​ള​മ​ശ്ശേ​രി: ക​ന​ത്ത മ​ഴ​യി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ​ത് ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കി. ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭ​ക്ക്​ സ​മീ​പം ന​ജാ​ത്ത് ന​ഗ​ർ, മൂ​ലേ​പ്പാ​ടം, യൂ​നി​വേ​ഴ്സി​റ്റി കോ​ള​നി തു​ട​ങ്ങി ഇ​ട​ങ്ങ​ളി​ലാ​ണ് വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്തെ റോ​ഡു​ക​ളി​ലും വീ​ടു​ക​ളി​ലെ മു​റ്റ​ത്തു​മാ​യി ജ​ലം ഉ​യ​ർ​ന്നു. ര​ണ്ട് മ​ണി​ക്കൂ​റി​നു​ള്ളി​ൽ വെ​ള്ളം ഇ​റ​ങ്ങി​യ​തോ​ടെ​യാ​ണ് ആ​ശ​ങ്ക അ​ക​ന്ന​ത്. ര​ണ്ട് ദി​വ​സം മു​മ്പും ഇ​ത്ത​ര​ത്തി​ൽ മ​ഴ​യി​ൽ ദേ​ശീ​യ പാ​ത​യ​ട​ക്കം റോ​ഡു​ക​ളി​ൽ ക​ന​ത്ത വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി​രു​ന്നു. ല​ഘു മേ​ഘ സ്പോ​ട​ന​മാ​യി​രു​ന്നോ എ​ന്നാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക.



 


Tags:    
News Summary - waterlogged in the rain; Locals are worried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.