കളമശ്ശേരി നഗരസഭയിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് സ്വകാര്യ ട്രാവൽസ്​ ഉടമ വിട്ടുനൽകിയ ആംബുലൻസി​െൻറ ഫ്ലാഗ് ഓഫ് പി. രാജീവ് നിർവഹിക്കുന്നു

ഓട്ടം നിലച്ച വാഹനങ്ങൾ ആംബുലൻസാക്കി ട്രാവൽസ്​ ഉടമ

ക​ള​മ​ശ്ശേ​രി: ലോ​ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് ഓ​ട്ടം നി​ല​ച്ച വാ​ഹ​ന​ങ്ങ​ൾ കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആം​ബു​ല​ൻ​സാ​ക്കി വി​ട്ടു​ന​ൽ​കി ട്രാ​വ​ൽ​സ്​ ഉ​ട​മ. ഉ​ണി​ച്ചി​റ​യി​ൽ ട്രാ​വ​ൽ​സ് ന​ട​ത്തു​ന്ന ന​ജീ​ബ് വെ​ള്ള​ക്ക​ലും ഭാ​ര്യ സോ​നം ന​ജീ​ബും ചേ​ർ​ന്നാ​ണ് വാ​ഹ​ന​ങ്ങ​ളി​ൽ ചി​ല​ത് ആം​ബു​ല​ൻ​സ് സേ​വ​ന​ത്തി​ന് വി​ട്ടു​ന​ൽ​കി​യ​ത്.

സ്ഥാ​പ​ന​ത്തി​ലെ പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടി. അ​തി​നാ​ലാ​ണ്​ ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ജി​ല്ല ഭ​ര​ണ​കൂ​ട​ത്തിെൻറ അ​നു​മ​തി​യോ​ടെ വാ​ഹ​ന​ത്തി​ൽ രൂ​പ​മാ​റ്റം വ​രു​ത്തി​യാ​ണ് ന​ജീ​ബും ഭാ​ര്യ​യും ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭ​ക്ക്​ ന​ൽ​കി​യ​ത്. നി​യു​ക്ത എം.​എ​ൽ.​എ പി. ​രാ​ജീ​വ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഫോ​ൺ: 7907034416.

Tags:    
News Summary - The race stopped: Travels owner using vehicles instead of ambulances

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.