തെരുവുനായ്​ ആക്രമണം: ചത്ത നായ്​ക്ക് പേവിഷബാധയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ക​ള​മ​ശ്ശേ​രി: ര​ണ്ട​ര വ​യ​സ്സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ ഒ​മ്പ​തോ​ളം പേ​ർ​ക്ക് ക​ടി​യേ​റ്റ സം​ഭ​വ​ത്തി​ൽ ച​ത്ത തെ​രു​വു​നാ​യ്​​ക്ക് പേ​വി​ഷ​ബാ​ധ​യെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. തൃ​ശൂ​ർ വെ​റ്റ​റി​ന​റി കോ​ള​ജി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ, ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​വ​രും കു​ടും​ബ​ങ്ങ​ളും ആ​ശ​ങ്ക​യി​ലാ​ണ്. ക​ഴി​ഞ്ഞ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭ​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ഗ്ലാ​സ് കോ​ള​നി, ച​ക്യാ​ടം, ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ്, സു​ന്ദ​ര​ഗി​രി, കു​ടി​ലി​ൽ റോ​ഡ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ​തെ​രു​വു​നാ​യ്​ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഗ്ലാ​സ് കോ​ള​നി​ഭാ​ഗ​ത്തെ റോ​ഡി​ലാ​ണ് അ​ന്ത​ർ സം​സ്ഥാ​ന​ക്കാ​രു​ടെ മ​ക​നാ​യ ര​ണ്ട​ര വ​യ​സ്സു​കാ​ര​ൻ ഉ​ൾ​പ്പ​ടെ അ​ഞ്ചു​പേ​ർ​ക്കും വീ​ടി​നു​ മു​ന്നി​ലെ റോ​ഡി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ്​ ഏ​ഴ്​ വ​യ​സ്സു​കാ​രി​ക്കും ക​ടി​യേ​റ്റ​ത്. കൂ​ടാ​തെ, ക​ട​യു​ടെ മു​ന്നി​ൽ നി​ന്ന ഒ​രാ​ൾ​ക്കും ക​ടി​യേ​റ്റി​രു​ന്നു.

ക​ടി​യേ​റ്റ​വ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും ഇ​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല. ഇ​തി​നി​ടെ, ആ​ക്ര​മ​ണ​മു​ണ്ടാ​യ പ്ര​ദേ​ശ​ത്ത് ര​ണ്ട് നാ​യ്​​ക്ക​ൾ കൂ​ടി ച​ത്തു. ഇ​വ​യെ പി​ന്നീ​ട് ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രെ​ത്തി കു​ഴി​ച്ചു​മൂ​ടി. എ​ന്നാ​ൽ, ഇ​വ​യു​ടെ പ​രി​ശോ​ധ​ന ന​ട​ത്താ​തെ​യാ​ണ് കു​ഴി​ച്ചു​​മൂ​ടി​യ​ത്.

Tags:    
News Summary - Stray dog ​​attack- Postmortem report that the dead dog was infected with rabies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.