കളമശ്ശേരി നഗരസഭ ബസ്സ്റ്റാൻഡിന് സമീപം മീഡിയനിൽ തട്ടി മറിഞ്ഞ ആംബുലൻസ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നു
Posted On
date_range Updated On
date_range ആംബുലൻസ് മറിഞ്ഞ് രോഗിയടക്കം ആറ് പേർക്ക് പരിക്ക്
കളമശ്ശേരി: ഗവ: മെഡിക്കൽ കോളജിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് മറിഞ്ഞ് രോഗിയടക്കം ആറ് പേർക്ക് പരിക്ക്. മാള ഗുരുധർമം ആശുപത്രിയിൽനിന്നും രോഗിയുമായി കളമശ്ശേരി മെഡിക്കൽ കോളജിലേക്കുള്ള യാത്രക്കിടെ നഗരസഭ ബസ്സ്റ്റാൻഡിന് സമീപം മീഡിയനിൽ തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി മാള സ്വദേശി സണ്ണിയും (52), ഇയാളുടെ ബന്ധുക്കളായ മൂന്ന് പേർക്കും, നഴ്സിനും ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ഇവർ മെഡിക്കൽ കോളജിൽ ചികിത്സ തേടി.
രാത്രി എട്ടരയോടെയാണ് അപകടം.പ്രദേശത്ത് വെളിച്ചമില്ലാത്തതും, ചാറ്റൽ മഴയും അപകടത്തിന് വഴിവെച്ചു. ക്രെയിൻ എത്തിച്ചാണ് ആംബുലൻസ് ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.