Posted On
date_range Updated On
date_range മെഡിക്കൽ കോളജിന്‍റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു
കളമശ്ശേരി: മെഡിക്കൽ കോളജിെൻറ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. എറണാകുളം തേവക്കല്‍ സൊസൈറ്റിയില്‍ ഐ.ഐ.ടി കാൺപൂരില്‍നിന്ന് ഡിസൈനിങ്ങിൽ മാസ്റ്റേഴ്സ് ഡിഗ്രി നേടിയ ആതിരയാണ് ലോഗോ ഡിസൈൻ ചെയ്തത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ മെഡിക്കല്‍ കോളജുകള്‍ക്കും സ്വന്തമായ ലോഗോകള്‍ നിലവിലുണ്ട്. പൊതുജനങ്ങള്‍ക്കും വിദ്യാർഥികള്‍ക്കുമായി നടത്തിയ മത്സരത്തില്‍ നിന്നുമാണ് ലോഗോ തെരഞ്ഞെടുത്തത്.
ഇത് കോളജ് കമ്മിറ്റി ഓഫ് മാനേജ്‌മെന്‍റ് അംഗീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിെൻറയും, കൊച്ചിയുടെ തനതായ സാംസ്‌കാരിക തനിമയുടെയും സമ്മിശ്രണമാണ് പുതിയ ലോഗോ. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിെൻറ ഔദ്യോഗിക ലോഗോയുടെ പ്രകാശനം മന്ത്രി വീണ ജോര്‍ജ് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.