പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range മൊബൈൽ മോഷണം: ഹോട്ടൽ ജീവനക്കാർ പിടിയിൽ
കളമശ്ശേരി: ഹോസ്റ്റലുകളും ഹോംസ്റ്റേകളും കേന്ദ്രീകരിച്ച് മൊബൈൽ മോഷണം നടത്തിവന്ന ഹോട്ടൽ ജീവനക്കാരായ ബംഗാൾ സ്വദേശികളെ അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശികളായ നസീം (28), ഗുൽജാർ മുഹമ്മദ് (27) എന്നിവരെയാണ് കളമശ്ശേരി സി.ഐ പി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
രാത്രികാല പരിശോധനക്കിടെ ഇടപ്പള്ളി ലുലുമാളിന് സമീപം റോഡിൽ സംശയാസ്പദമായ നിലയിൽകണ്ട പ്രതികളെ ചോദ്യംചെയ്തതിൽനിന്നാണ് മോഷണവിവരം പുറത്തുവന്നത്. പാലാരിവട്ടത്തെ ഹോട്ടൽ ജീവനക്കാരാണ് ഇവർ. പ്രതികളിൽനിന്ന് 23 ഫോണുകൾ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.