ശങ്കർ
Posted On
date_range Updated On
date_range പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
കളമശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ഏലൂർ പാതാളം ഭാഗത്ത്താമസിക്കുന്ന തമിഴ്നാട് തേനി സ്വദേശിയായ ശങ്കറിനെയാണ് (26) ഏലൂർ പൊലീസ് പിടികൂടിയത്.
കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് തമിഴ്നാട്ടിലേക്ക് ഒളിവിൽപോയ ഇയാളെ ടവർ ലൊക്കേഷനും മറ്റും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് തേനിയിൽനിന്ന് പിടികൂടിയത്.
സ്റ്റേഷൻ എസ്.എച്ച്.ഒ രാജീവ്കുമാറിന്റെ നിർദേശാനുസരണം സബ് ഇൻസ്പെക്ടർ ഷെജിൽകുമാർ, സബ് ഇൻസ്പെക്ടർ ആന്റണി, സിവിൽ പൊലീസ് ഓഫിസർമാരായ ജിജോ, ബിജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.