ടി. വി. എസ് ജങ്ഷനിൽ മറിഞ്ഞ തടി ലോറി
Posted On
date_range Updated On
date_range തടി ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
കളമശ്ശേരി: ദേശീയ പാത ടി. വി. എസ് ജങ്ഷനിൽ നിയന്ത്രണം വിട്ട തടി ലോറി മറിഞ്ഞു. ഡ്രൈവർക്ക് പരിക്ക്. തമിഴ്നാട് സ്വദേശി സ്റ്റീഫനാണ്(49) കൈവിരലിന് ഗുരുതര പരിക്കേറ്റ് ചികിത്സയിലുള്ളത്.
പുലർച്ച അഞ്ചരയോടെയാണ് അപകടം. ടി.വി.എസ് ജങ്ഷനിൽ എറണാകുളം ഭാഗത്ത് നിന്നും തടിക്കഷ്ണം കയറ്റി വരികയായിരുന്ന ലോറിക്ക് മുന്നിലേക്ക് സിഗ്നൽ തെറ്റിച്ച് വന്ന മറ്റൊരു വാഹനം കണ്ട് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ലോറിക്കകത്ത് കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാ സേനയെത്തിയാണ് പുറത്തെടുത്തത്.കൈവിരൽ അറ്റ ഡ്രൈവറെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി മറ്റൊരാശുപത്രിയിലേക്കും മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.