Posted On
date_range Updated On
date_range കളമശ്ശേരിയിൽ മണ്ണിടിച്ചിലിൽ ലോറി ഡ്രൈവർ മരിച്ചു
കളമശ്ശേരി: എറണാകുളം കളമശ്ശേരിയിൽ മണ്ണിടിച്ചിലിൽ ലോറി ഡ്രൈവർ മരിച്ചു. തിരുവനന്തപുരം ഉദയൻകുളങ്ങര സ്വദേശി തങ്കരാജ് ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ എട്ട് മണിയോടെ ദേശീയപാത അപ്പോളോ ടയേഴ്സിന് സമീപം ദേശീയപാതയിലാണ് സംഭവം. ലോറി നിർത്തി സമീപത്ത് മൂത്രമൊഴിക്കാൻ എത്തിയതായിരുന്നു തങ്കരാജ്. ഈ സമയം സമീപത്തെ മൺതിട്ട ഇടിഞ്ഞ് ശരീരത്തിലേക്ക് മണ്ണും വലിയ കല്ലും വീഴുകയായിരുന്നു.
ഉടൻ ഇവിടെയുണ്ടായിരുന്ന മറ്റു ലോറി ഡ്രൈവർമാരും നാട്ടുകാരും എത്തി തങ്കരാജിനെ പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.