Posted On
date_range Updated On
date_range റെയിൽപാളത്തിൽ തടിക്കഷണം: അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ
കളമശേരി: റെയിൽപാളത്തിൽ തടി കഷണം കണ്ടെത്തിയ സംഭവത്തിൽ അന്തർ സംസ്ഥാന തൊഴിലാളി പിടിയിലായി. സൗത്ത് കളമശ്ശേരിയിൽ ബേക്കറി തൊഴിലാളിയായ ബംഗാൾ സ്വദേശി ഉസ്മാൻ അലിയാണ് (21) റെയിൽവേ പൊലീസിെൻറ പിടിയിലായത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യത്തിൽ നിന്നാണ് ഇയാളെ കുറിച്ച് സൂചന ലഭിച്ചത്.
പാളത്തിന് സമീപം കിടന്ന തടിക്കഷണം അറിയാതെ കാൽതട്ടി പാളത്തിലേക്ക് തെറിച്ച് വീണതെന്നാണ് ഇയാൾ പറയുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് പാളത്തിലെ തടിക്കഷണത്തിലൂടെ ട്രെയിൻ കയറി ഇറങ്ങി പോയത്.കടന്നുപോയ ബിലാസ്പൂർ ട്രെയിനിന് കുലുക്കം അനുഭവപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.