കളമശ്ശേരിയിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം

ക​ള​മ​ശ്ശേ​രി: ക​ള​മ​ശ്ശേ​രി​യി​ൽ പൂ​ട്ടി​യി​ട്ട വീ​ടു​ക​ൾ കു​ത്തി തു​റ​ന്ന് മോ​ഷ​ണം. കൊ​ച്ചി​ൻ യൂ​നി​വേ​ഴ്സി​റ്റി​ക്ക് സ​മീ​പം അ​ബൂ​ബ​ക്ക​റി​ന്‍റെ വീ​ട്ടി​ലും തൃ​ക്കാ​ക്ക​ര മാ​വേ​ലി ന​ഗ​റി​ൽ സി​ക്സ്ത് ക്രോ​സ് റോ​ഡി​ൽ ആ​ന​ന്ദ​വ​ല്ലി അ​മ്മ​യു​ടെ വീ​ട്ടി​ലു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ന്ന​ത്. ര​ണ്ട് വീ​ടു​ക​ളി​ലും താ​മ​സ​ക്കാ​ർ സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ൽ ന​ഷ്ട​പ്പെ​ട്ട​ത് എ​ന്തെ​ക്കെ​യെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. സ്വ​ർ​ണ​വും പ​ണ​വും ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് സൂ​ച​ന. വീ​ടു​ക​ളി​ലെ മു​ൻ​വാ​തി​ലു​ക​ൾ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്ത് ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ കി​ട​പ്പ് മു​റി​ക​ളി​ലെ അ​ല​മാ​ര​ക​ളും മേ​ശ​യും കു​ത്തി​ത്തു​റ​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. അ​ബൂ​ബ​ക്ക​റും കു​ടും​ബ​വും കാ​ശ്മീ​രി​ൽ പോ​യി​രി​ക്കു​ക​യാ​ണ്. ആ​ന​ന്ദ​വ​ല്ലി​യ​മ്മ കു​ടും​ബ​സ​മേ​തം മും​ബൈ​യി​ലു​മാ​ണ്. സ​മീ​പ​ത്തെ അ​ട​ഞ്ഞ് കി​ട​ന്ന വീ​ട്ടി​ലെ ഗേ​റ്റി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്ത് ക​യ​റി മ​തി​ൽ ചാ​ടി​ക്ക​ട​ന്നാ​ണ് അ​ബൂ​ബ​ക്ക​റി​ന്റെ വീ​ട്ടി​ൽ ക​യ​റി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. ഫോ​റ​ൻ​സി​ക് വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. 

Tags:    
News Summary - Houses broken into and stolen in Kalamassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.