Posted On
date_range Updated On
date_range ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റ സംഭവം: പ്രതി പിടിയിൽ
കളമശ്ശേരി: തർക്കത്തിനിടെ ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. ഏലൂർ കുറ്റിക്കാട്ടുകര അലുപുരം അമ്പലപറമ്പ് വീട്ടിൽ സുധാകരനെയാണ് (56) ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ച അഞ്ചരയോടെയാണ് പാതാളം സാൾട്ട് ആൻഡ് പെപ്പർ ഹോട്ടലിലെ ജീവനക്കാരൻ കൊല്ലം മൈനാഗപ്പിള്ളി മുഹ്സിന മൻസിലിൽ മുജീബ് റഹ്മാന് (46) വെട്ടേറ്റത്.
ഹോട്ടലുടമ ജോസുമായുള്ള തർക്കത്തിനിടെ സുധാകരൻ വെട്ടുകത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തടയുന്നതിനിടെയാണ് മുജീബ്റഹ്മാന്‍ വെട്ടേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.