കങ്ങരപ്പടിയിൽ വാതക പൈപ്പ് പൊട്ടിയപ്പോൾ
Posted On
date_range Updated On
date_range പരിഭ്രാന്തി പരത്തി വാതകച്ചോർച്ച
കളമശ്ശേരി: കുടിവെള്ള പൈപ്പിലെ ചോർച്ച പരിഹരിക്കാൻ കുഴിയെടുക്കുന്നതിനിടെ വാതക പൈപ്പ് ചോർന്നത് ജനത്തെ പരിഭ്രാന്തിയിലാക്കി.
കങ്ങരപ്പടി ജങ്ഷനിൽ വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. കങ്ങരപ്പടിയിൽനിന്ന് മണിയന്ത്രമുഗൾ ഭാഗത്തേക്കുള്ള പൈപ്പിലെ ചോർച്ച പരിഹരിക്കാൻ യന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെയാണ് ഗെയിൽ വാതക പൈപ്പിൽ ചോർച്ചയുണ്ടായത്. വിവരം അറിയിച്ചതനുസരിച്ച് ഗെയിൽ അധികൃതരും അഗ്നിരക്ഷ സേനയും സ്ഥലത്തെത്തി ഉച്ചയോടെ ചോർച്ച പരിഹരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.