പാ​താ​ളം റെ​ഗു​ലേ​റ്റ​ർ ബ്രി​ഡ്ജി​ലെ ലോ​ക് ഷ​ട്ട​റി​ൽ ഒ​ഴു​കി

എ​ത്തി​യ മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്നു

പൊതു കാന വഴി മാലിന്യം പെരിയാറിലേക്ക്

ക​ള​മ​ശ്ശേ​രി: വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ മ​ഴ​വെ​ള്ളം ഒ​ഴു​കി​പോ​കാ​ൻ സ്ഥാ​പി​ച്ച പൊ​തു​കാ​ന വ​ഴി വ്യാ​പ​ക​മാ​യി മാ​ലി​ന്യം ഒ​ഴു​ക്കു​ന്നു. പാ​താ​ളം റെ​ഗു​ലേ​റ്റ​ർ ബ്രി​ഡ്ജി​ന് സ​മീ​പം ജി​ല്ലാ വ്യ​വ​സാ​യ വി​ഭാ​ഗം എ​ട​യാ​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ സ്ഥാ​പി​ച്ച കാ​ന​വ​ഴി​യാ​ണ് വ്യാ​പ​ക​മാ​യി മാ​ലി​ന്യം ഒ​ഴു​ക്കു​ന്ന​ത്. ഇ​ത്​ പെ​രി​യാ​റി​ലേ​ക്കാ​ണ് ഒ​ഴു​കി എ​ത്തു​ന്ന​ത്.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ പെ​ട്ട പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി മാ​ലി​ന്യ​ത്തി​ന്റെ സാ​മ്പി​ൾ ശേ​ഖ​രി​ച്ചു. പ്ര​ദേ​ശ​ത്തെ സി.​സി.​ടി.​വി ക്യാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച് കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്ല് സം​സ്ക​ര​ണ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​മാ​ണെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു.

Tags:    
News Summary - Garbage flows into Periyar through public

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.