representative image
Posted On
date_range Updated On
date_range മെഡിക്കൽ കോളജിൽ കോവിഡ് രോഗിയുടെ സ്വർണവള നഷ്ടപ്പെട്ടതായി പരാതി
കളമശ്ശേരി: മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ കോവിഡ് രോഗിയുടെ കൈയിൽ ധരിച്ചിരുന്ന സ്വർണവള നഷ്ടപ്പെട്ടതായി പരാതി. ചേരാനല്ലൂർ ചിറ്റൂർ സ്വദേശിനി പാറേക്കാടൻ വീട്ടിൽ മറിയാമ്മയുടെ (72) ഒരു പവെൻറ വളയാണ് നഷ്ടപ്പെട്ടത്.
22ാം തീയതി ഞായറാഴ്ച ഉച്ചക്ക് ഒന്നിനും, ഒന്നേകാലിനും ഇടയിൽ സംഭവമെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. മെഡിക്കൽ കോളജിൽ കോവിഡ് വാർഡിൽ ചികിത്സയിൽ കഴിയവെ ഒപ്പമുണ്ടായിരുന്ന മകൾ ശുചിമുറിയിൽ പോയി തിരികെ എത്തിയപ്പോഴാണ് വള കാണാതായത് ശ്രദ്ധയിൽപെട്ടത്. ഉടനെ ആശുപത്രി അധികൃതരെ വിവരം ധരിപ്പിക്കുകയും കളമശ്ശേരി പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.