സി.ഐ.ടി.യു ജില്ല സമ്മേളനം നാളെ തുടങ്ങും

ക​ള​മ​ശ്ശേ​രി: സി.​ഐ.​ടി.​യു ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് ബു​ധ​നാ​ഴ്ച ഏ​ലൂ​രി​ൽ തു​ട​ക്ക​മാ​കും. 19, 20 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ള​മ​രം ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഏ​ലൂ​ർ കു​റ്റി​ക്കാ​ട്ടു​ക​ര (സാ​ന്തോം ഹാ​ളി​ൽ) പ്ര​തി​നി​ധി സ​മ്മേ​ള​ന​വും പൊ​തു​സ​മ്മേ​ള​നം പു​തി​യ റോ​ഡ് ക​വ​ല​യി​ലും ന​ട​ക്കും.

418 പേ​രാ​ണ് സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ൾ. ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​പ്ര​തി​നി​ധി സ​മ്മേ​ള​നം ആ​രം​ഭി​ച്ച് 20ന് ​ന​ട​ക്കു​ന്ന ച​ർ​ച്ച​ക്കും മ​റു​പ​ടി​ക്കും ശേ​ഷം ജി​ല്ല ക​മ്മി​റ്റി​യെ​യും ഭാ​ര​വാ​ഹി​ക​​ളെ​​യും തെ​ര​ഞ്ഞെ​ടു​ക്കും. തു​ട​ർ​ന്ന് പാ​താ​ള​ത്തു​നി​ന്നും​ ക​ള​മ​ശ്ശേ​രി പ്രീ​മി​യ​ർ ജ​ങ്​​ഷ​നി​ൽ​നി​ന്നും തു​ട​ങ്ങു​ന്ന പ്ര​ക​ട​നം പു​തി​യ​റോ​ഡി​ൽ സം​ഗ​മി​ക്കും. പ​തി​നാ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് കെ. ​ച​ന്ദ്ര​ൻ പി​ള്ള, കെ.​എ​ൻ. ഗോ​പി​നാ​ഥ്, അ​ഡ്വ. മു​ജീ​ബ് റ​ഹ്മാ​ൻ, ജോ​ൺ ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - CITU District Conference will start tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.