സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് നിർത്താതെ പോയ ബസ്​ കസ്റ്റഡിയിലെടുത്തു

ക​ള​മ​ശ്ശേ​രി: ഇ​ട​പ്പ​ള്ളി -പു​ക്കാ​ട്ടു​പ​ടി റോ​ഡി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യെ ഇ​ടി​ച്ചി​ട്ട് നി​ർ​ത്താ​തെ പോ​യ സ്വ​കാ​ര്യ ബ​സ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞ്​ പൊ​ലീ​സി​ന് കൈ​മാ​റി. ഇ​ട​പ്പ​ള്ളി ടോ​ൾ ജ​ങ്ഷ​നി​ൽ ഉ​ച്ച​ക്ക്​ ഒ​രു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

പു​ക്കാ​ട്ടു​പ​ടി -ഐ​ല​ൻ​ഡ്​ റൂ​ട്ടി​ലോ​ടു​ന്ന ബ​സ് സ്കൂ​ട്ട​റി​ൽ ത​ട്ടി മു​ന്നോ​ട്ട് നീ​ങ്ങി​യ​തോ​ടെ പി​ന്നാ​ലെ വ​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ർ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ബ​സ് ത​ട​യു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പൊ​ലീ​സ് ഡ്രൈ​വ​റെ​യും ബ​സും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പി​ന്നാ​ലെ കേ​സെ​ടു​ത്തു. നി​സാ​ര പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​രി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Tags:    
News Summary - bus that hit the scooter passenger and left without stopping was taken into custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.