കളമശ്ശേരിയിൽ വൈദ്യുതി ബോർഡിലെ ഷെഡിനുമുകളിൽ മരം വീണ് കാറുകൾ തകർന്ന നിലയിൽ
Posted On
date_range Updated On
date_range ഷെഡിന് മുകളിൽ മരം വീണ് രണ്ട് കാർ തകർന്നു
കളമശ്ശേരി: വീശിയടിച്ച ശക്തമായ കാറ്റിൽ വൈദ്യുതി ബോർഡിലെ കാർ ഷെഡിന് മുകളിൽ മരം വീണ് രണ്ട് കാറുകൾ തകർന്നു.ബോർഡിന്‍റെ കളമശ്ശേരി ട്രാൻസ് മിഷൻ ഓഫിസിന്‍റെ മുന്നിൽനിന്ന മരമാണ് ഷെഡിന് മുകളിലേക്ക് വീണത്.
അസി.എക്സിക്യൂട്ടിവ് എൻജിനീയർ ജയരാജ്, എ.ഇ ശ്രുതി എന്നിവരുടെ കാറുകളാണ് തകർന്നത്. വൈകീട്ട് നാലോടെയാണ് അപകടം. ശക്തമായ ചുഴലിക്കാറ്റായിരുന്നെന്ന് അധികൃതർ പറഞ്ഞു.അഗ്നിരക്ഷാസേനയും ജീവനക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.