ദേ​ശീ​യ​പാ​ത​യി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന അ​ങ്ക​മാ​ലി മോ​ർ​ണി​ങ് സ്റ്റാ​ർ കോ​ള​ജ് മ​തി​ൽ

എന്ന് തീരും ഈ വിധി...ദു​രി​തം വി​ട്ടൊ​ഴി​യാ​തെ അ​ങ്ക​മാ​ലി മോ​ർ​ണി​ങ് സ്റ്റാ​ർ കോ​ള​ജ് വ​ള​വ്

അ​ങ്ക​മാ​ലി: മോ​ർ​ണി​ങ് സ്റ്റാ​ർ കോ​ള​ജി​ന് സ​മീ​പം വി​ദ്യാ​ർ​ഥി​നി കാ​റി​ടി​ച്ച് മ​രി​ക്കാ​നി​ട​യാ​യ നൊ​മ്പ​ര​വും വി​വാ​ദ​വും കെ​ട്ട​ട​ങ്ങു​ന്ന​തി​ന് മു​മ്പെ ബു​ധ​നാ​ഴ്ച​യും കോ​ള​ജ് മ​തി​ൽ ത​ക​ർ​ത്തും കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചും അ​പ​ക​ടം. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​വി​ടെ 20ലേ​റെ അ​പ​ക​ട​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്. നി​ര​വ​ധി ത​വ​ണ കോ​ള​ജ് മ​തി​ൽ ത​ക​രു​ക​യും ഏ​താ​നും പേ​ർ​ക്ക് ജീ​വ​ഹാ​നി​യും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 28ന് ​വൈ​കl​ട്ട് എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി​നി​യും മോ​ർ​ണി​ങ് സ്റ്റാ​ർ കോ​ള​ജി​ലെ ര​ണ്ടാം​വ​ർ​ഷ ബി.​കോം വി​ദ്യാ​ർ​ഥി​നി​യു​മാ​യ ജാ​സ് ലി​യ പാ​ർ​ട് ടൈം ​ജോ​ലി ക​ഴി​ഞ്ഞ് കോ​ള​ജ് ഹോ​സ്റ്റ​ലി​ലേ​ക്ക് റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്ന് വ​രു​ന്ന​തി​നി​ടെ കാ​റി​ടി​ച്ച് മ​രി​ച്ച സം​ഭ​വ​മാ​ണ് വി​വാ​ദ​മാ​യ​ത്.

ജാ​സ് ലി​യ​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച ശേ​ഷം കാ​ർ നി​ർ​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന് ശേ​ഷം കാ​ർ ഓ​ടി​ച്ച സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൗ​സ് സ​ർ​ജ​നാ​യ കോ​ട്ട​യം അ​തി​ര​മ്പു​ഴ സ്വ​ദേ​ശി സി​റി​യ​ക് പി. ​ജോ​ൺ ഒ​ളി​വി​ൽ പോ​യി. ഒ​ടു​വി​ൽ ഒ​രാ​ഴ്ച​ക്ക് ശേ​ഷ​മാ​ണ് രൂ​പം​മാ​റി വാ​ഗ​മ​ണി​ൽ ഒ​ളി​ച്ച് താ​മ​സി​ച്ചി​രു​ന്ന പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​ങ്ക​മാ​ലി​യി​ൽ​നി​ന്ന് ആ​ലു​വ​യി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്. മ​ഴ​ക്കാ​ല​ത്തും അ​മി​ത​വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ഴു​മാ​ണ് കൂ​ടു​ത​ലാ​യും അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന​ത്. അ​ങ്ക​മാ​ലി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ക​ഴി​ഞ്ഞ് ടെ​ൽ​ക്ക് ക​വ​ല​യി​ലെ​ത്തി​യ ശേ​ഷ​മാ​ണ് അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്ന​ത്. ഇ​വി​ടെ​നി​ന്ന് കു​ത്ത​നെ വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് പൊ​ടു​ന്ന​നെ കു​ത്ത​നെ ഇ​ട​ത്തോ​ട്ടും തി​രി​യു​മ്പോ​ഴാ​ണ് വേ​ഗം അ​ധി​ക​മാ​ണെ​ങ്കി​ൽ നി​യ​ന്ത്രി​ക്കാ​നാ​കാ​തെ കോ​ള​ജ് മ​തി​ലി​ൽ പാ​ഞ്ഞു​ക​യ​റു​ന്ന​ത്. ടെ​ൽ​ക്ക് ക​വ​ല മു​ത​ൽ ചെ​റി​യ​വാ​പ്പാ​ല​ശ്ശേ​രി വ​രെ വ​ള​വ് നി​വ​ർ​ത്താ​ൻ കാ​ല​ങ്ങ​ളാ​യി പ​ല പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക്ക​രി​ച്ചെ​ങ്കി​ലും അ​തെ​ല്ലാം ജ​ല​രേ​ഖ​യാ​യി മാ​റു​ക​യോ, അ​ധി​കൃ​ത​ർ മ​റ​ന്ന മ​ട്ടോ ആ​ണ്. 

Tags:    
News Summary - How will this fate end... Angamaly Morning Star College's success without leaving the suffering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.