തകർന്ന തട്ടാംപടി -കൈപ്പെട്ടി റോഡ്
കരുമാല്ലൂർ: പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള തട്ടാംപടി-കൈപ്പെട്ടി റോഡ് തകർന്നു. കാൽനടപോലും ദുസ്സഹമായ റോഡ് ശോച്യാവസ്ഥയിലാട്ട് വർഷങ്ങൾ പിന്നിട്ടു. കരുമാല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിൽ ഒന്നാണിത്. കൈപ്പെട്ടി ഭഗവതി ക്ഷേത്രത്തിലേക്കുള്ള റോഡുമാണ്. വി.കെ. ഇബ്രാഹിംകുഞ്ഞ് മന്ത്രിയായിരിക്കെയാണ് പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് റോഡ് നിർമിച്ചത്. പുനർനിർമാണം നടത്തിയിട്ട് 13 വർഷം പിന്നിട്ടു.
ടാറിങ് പൂർണമായും പൊളിഞ്ഞ് മെറ്റൽ മുഴുവനും പുറത്താണ്. പല യാത്രികരും മെറ്റലിലും കുഴികളിലുംപെട്ട് വീഴുന്നത് പതിവാണ്. കഴിഞ്ഞ ദിവസം സഹകരണ ബാങ്ക് ജീവനക്കാരനായ സ്കൂട്ടർ യാത്രികൻ കുഴിയിൽ വീണു. തട്ടാംപടി സെന്റ് തോമസ് ദേവാലയത്തിന് സമീപത്ത് തുടങ്ങുന്ന റോഡിന് ഒന്നേകാൽ കിലോമീറ്റർ ദൈർഘ്യമുണ്ട്. അത്രയും ദൂരം റോഡ് തകർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.