എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെ നവീകരണപ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ചനിലയിൽ ( ചിത്രം:തീഷ് ഭാസ്കർ)
കൊച്ചി: എറണാകുളം ജങ്ഷൻ, ടൗൺ റെയിൽവേ സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റുന്ന നവീകരണത്തിന്റെ പൂർത്തീകരണത്തിലേക്കെത്താനുള്ള കാത്തിരിപ്പ് നീളുന്നു. പൂർത്തീകരിക്കപ്പെടുമെന്ന് വിലയിരുത്തപ്പെട്ട കാലാവധിയും കഴിഞ്ഞ് ഇരു സ്റ്റേഷനുകളുടെയും പ്രവൃത്തികൾ മുന്നോട്ട് നീങ്ങുമ്പോൾ യാത്രക്കാർ പ്രയാസത്തിലാണ്. ജങ്ഷൻ (സൗത്ത്) സ്റ്റേഷന്റെ നിർമാണത്തിന് പുതിയ കരാറുകാരെ നിയമിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാൻ ഒരുമാസത്തിലധികം ഇനിയുമെടുത്തേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ടൗൺ (നോർത്ത്) സ്റ്റേഷനിലെ നവീകരണ പ്രവൃത്തികളും മന്ദഗതിയിലാണ്. പണികൾ ഈ വർഷം പൂർത്തീകരിക്കപ്പെടാൻ ഇടയില്ലെന്നാണ് സൂചനകൾ.
എറണാകുളം ജങ്ഷനിൽ 2022ൽ ആരംഭിച്ച പ്രവൃത്തികൾ 2025നകം പൂർത്തീകരിക്കുംവിധമാണ് ആസൂത്രണം ചെയ്തത്. 300 കോടിയുടേതാണ് പദ്ധതി. എന്നാൽ, കൊൽക്കത്ത ആസ്ഥാനമായ കരാർ കമ്പനി പണി വേണ്ടവിധം മുന്നോട്ടുകൊണ്ടുപോകാതെ വന്നതോടെ എവിടെയുമെത്താത്ത സ്ഥിതിയുണ്ടായി. രണ്ട് വർഷമായപ്പോഴും 30 ശതമാനത്തോളം മാത്രമാണ് പണി നടന്നതെന്ന വിമർശനമുയർന്നു. ഇതോടെ ഈ കരാറുകാരെ ഒഴിവാക്കി റെയിൽവേ നടപടിയെടുത്തു. തുടർന്ന് വീണ്ടും ടെൻഡർ വിളിക്കുകയായിരുന്നു.
നിലവിൽ പുതിയ ആറ് സ്ഥാപനങ്ങൾ ടെൻഡറുകൾ സമർപിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ പരിശോധിച്ച് ഇതിൽ തീരുമാനമെടുക്കുമെന്നാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്. എറണാകുളം ജങ്ഷനിലെ നിർദിഷ്ട പദ്ധതി പ്രകാരം മൂന്ന് നിലയുള്ള ഒരുകെട്ടിടം സ്റ്റേഷന്റെ കിഴക്ക് ഭാഗത്ത് നിർമിക്കും.
പാസഞ്ചർ ബുക്കിങ് സൗകര്യം, ഭരണനിർവഹണ ഓഫിസുകൾ തുടങ്ങി മെഡിക്കൽ സേവനങ്ങൾ വരെ ലഭിക്കാനുള്ള സൗകര്യം ഇവിടെയുണ്ടാകും. പടിഞ്ഞാറ് ഭാഗത്ത് നിർമിക്കുന്ന ബഹുനില കെട്ടിടത്തിൽ ടിക്കറ്റിങ് ഏരിയ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, വാണിജ്യ മേഖല തുടങ്ങിയവ ഉൾപ്പെടുന്നു. ലക്ഷക്കണക്കിന് യാത്രക്കാരാണ് പ്രതിമാസം എറണാകുളം ജങ്ഷനിലെത്തുന്നത്. അനന്തമായി നീളുന്ന നിർമാണ പ്രവർത്തികൾ എല്ലാവരെയും ബുദ്ധിമുട്ടിലാക്കി.
ഈ വർഷം അവസാനത്തോടെ നിർമാണം പൂർത്തീകരിക്കുംവിധമാണ് എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷൻ നവീകരണ പദ്ധതികൾ ആരംഭിച്ചത്. 2022 ആഗസ്റ്റിൽ 150 കോടി രൂപക്ക് ഇതിനായി കരാർ നൽകി. നിലവിൽ 75 ശതമാനത്തോളം പണിയാണ് പൂർത്തീകരിച്ചത്. അടുത്തവർഷത്തേക്ക് കൂടി നിർമാണം നീളുമെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം. ഇവിടെ നിലവിൽ പണികൾ പുരോഗമിക്കുകയാണ്. മൾട്ടി-ലെവൽ പാർക്കിങ്, വെസ്റ്റ് ടെർമിനൽ കെട്ടിടം എന്നിവയുടെ പണി പൂർത്തീകരണത്തോടടുക്കുന്നു. ഫുട്ഓവർ ബ്രിഡ്ജ്, പ്ലാറ്റ്ഫോം നവീകരണം എന്നിവയൊക്കെ ഇനിയും ചെയ്യാനുണ്ട്.സ്വന്തം ലേഖകൻ
കൊച്ചി: എറണാകുളം ജങ്ഷൻ, ടൗൺ റെയിൽവേ സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റുന്ന നവീകരണത്തിന്റെ പൂർത്തീകരണത്തിലേക്കെത്താനുള്ള കാത്തിരിപ്പ് നീളുന്നു. പൂർത്തീകരിക്കപ്പെടുമെന്ന് വിലയിരുത്തപ്പെട്ട കാലാവധിയും കഴിഞ്ഞ് ഇരു സ്റ്റേഷനുകളുടെയും പ്രവൃത്തികൾ മുന്നോട്ട് നീങ്ങുമ്പോൾ യാത്രക്കാർ പ്രയാസത്തിലാണ്. ജങ്ഷൻ (സൗത്ത്) സ്റ്റേഷന്റെ നിർമാണത്തിന് പുതിയ കരാറുകാരെ നിയമിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാൻ ഒരുമാസത്തിലധികം ഇനിയുമെടുത്തേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ടൗൺ (നോർത്ത്) സ്റ്റേഷനിലെ നവീകരണ പ്രവൃത്തികളും മന്ദഗതിയിലാണ്. പണികൾ ഈ വർഷം പൂർത്തീകരിക്കപ്പെടാൻ ഇടയില്ലെന്നാണ് സൂചനകൾ.
എറണാകുളം ജങ്ഷനിൽ 2022ൽ ആരംഭിച്ച പ്രവൃത്തികൾ 2025നകം പൂർത്തീകരിക്കുംവിധമാണ് ആസൂത്രണം ചെയ്തത്. 300 കോടിയുടേതാണ് പദ്ധതി. എന്നാൽ, കൊൽക്കത്ത ആസ്ഥാനമായ കരാർ കമ്പനി പണി വേണ്ടവിധം മുന്നോട്ടുകൊണ്ടുപോകാതെ വന്നതോടെ എവിടെയുമെത്താത്ത സ്ഥിതിയുണ്ടായി. രണ്ട് വർഷമായപ്പോഴും 30 ശതമാനത്തോളം മാത്രമാണ് പണി നടന്നതെന്ന വിമർശനമുയർന്നു. ഇതോടെ ഈ കരാറുകാരെ ഒഴിവാക്കി റെയിൽവേ നടപടിയെടുത്തു. തുടർന്ന് വീണ്ടും ടെൻഡർ വിളിക്കുകയായിരുന്നു.
നിലവിൽ പുതിയ ആറ് സ്ഥാപനങ്ങൾ ടെൻഡറുകൾ സമർപിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ പരിശോധിച്ച് ഇതിൽ തീരുമാനമെടുക്കുമെന്നാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്. എറണാകുളം ജങ്ഷനിലെ നിർദിഷ്ട പദ്ധതി പ്രകാരം മൂന്ന് നിലയുള്ള ഒരുകെട്ടിടം സ്റ്റേഷന്റെ കിഴക്ക് ഭാഗത്ത് നിർമിക്കും.
പാസഞ്ചർ ബുക്കിങ് സൗകര്യം, ഭരണനിർവഹണ ഓഫിസുകൾ തുടങ്ങി മെഡിക്കൽ സേവനങ്ങൾ വരെ ലഭിക്കാനുള്ള സൗകര്യം ഇവിടെയുണ്ടാകും. പടിഞ്ഞാറ് ഭാഗത്ത് നിർമിക്കുന്ന ബഹുനില കെട്ടിടത്തിൽ ടിക്കറ്റിങ് ഏരിയ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, വാണിജ്യ മേഖല തുടങ്ങിയവ ഉൾപ്പെടുന്നു. ലക്ഷക്കണക്കിന് യാത്രക്കാരാണ് പ്രതിമാസം എറണാകുളം ജങ്ഷനിലെത്തുന്നത്. അനന്തമായി നീളുന്ന നിർമാണ പ്രവർത്തികൾ എല്ലാവരെയും ബുദ്ധിമുട്ടിലാക്കി.
ഈ വർഷം അവസാനത്തോടെ നിർമാണം പൂർത്തീകരിക്കുംവിധമാണ് എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷൻ നവീകരണ പദ്ധതികൾ ആരംഭിച്ചത്. 2022 ആഗസ്റ്റിൽ 150 കോടി രൂപക്ക് ഇതിനായി കരാർ നൽകി. നിലവിൽ 75 ശതമാനത്തോളം പണിയാണ് പൂർത്തീകരിച്ചത്. അടുത്തവർഷത്തേക്ക് കൂടി നിർമാണം നീളുമെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം. ഇവിടെ നിലവിൽ പണികൾ പുരോഗമിക്കുകയാണ്. മൾട്ടി-ലെവൽ പാർക്കിങ്, വെസ്റ്റ് ടെർമിനൽ കെട്ടിടം എന്നിവയുടെ പണി പൂർത്തീകരണത്തോടടുക്കുന്നു. ഫുട്ഓവർ ബ്രിഡ്ജ്, പ്ലാറ്റ്ഫോം നവീകരണം എന്നിവയൊക്കെ ഇനിയും ചെയ്യാനുണ്ട്.
നവീകരണ പ്രവർത്തനങ്ങൾ വൈകിയതോടെ വലിയ പ്രയാസമാണ് അനുഭവിക്കേണ്ടി വരുന്നതെന്ന് ട്രെയിൻ യാത്രക്കാർ പറയുന്നു. എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിലേക്ക് ടിക്കറ്റെടുത്ത് പ്രധാനകവാടം വഴി പ്രവേശിക്കുന്നതിനും വാഹനങ്ങളിൽവന്ന് ഇറങ്ങുന്നതിനും വലിയ ബുദ്ധിമുട്ടുണ്ടെന്ന് ഓൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് കെ.ജെ. പോൾ മാൻവെട്ടം പറഞ്ഞു. പ്രധാനകവാടത്തിലേക്കുള്ള വഴിയും തകർന്ന നിലയിലായിരുന്നു. നാല് ദിവസം മുമ്പ് മാത്രമാണ് ഇതിന് പരിഹാരമുണ്ടാക്കിയത്.
വർഷകാലത്ത് വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നു. വിഷയങ്ങൾ വ്യക്തമാക്കി നിവേദനം നൽകിയിരുന്നു. താൽക്കാലികമായ ഷെഡ് ഇപ്പോൾ നിർമിക്കുന്നുണ്ട്. എന്നാൽ, ഇതിന്റെ വലിപ്പം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഏരിയ മാനേജർ ഓഫിസ്, പ്രധാന പ്രവേശന കവാടം എന്നിവ ഉൾപ്പെടുന്ന പ്രദേശം പൂർണമായും ഉൾക്കൊള്ളും വിധമാണ് ഷെഡ് പണിയേണ്ടത്. ടൗൺ, ജങ്ഷൻ റെയിൽവേ സ്റ്റേഷനുകളിലെ നവീകരണപ്രവൃത്തികൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.