Representational Image

നായുടെ കടിയേറ്റ് ലോട്ടറി വില്‍പനക്കാരന് പരിക്ക്

പെരുമ്പാവൂര്‍: നായുടെ കടിയേറ്റ് ലോട്ടറി വില്‍പനക്കാരന് പരിക്കേറ്റു. കിഴക്കേ ഐമുറി പുത്തന്‍പുരയില്‍ വീട്ടില്‍ നാരായണനാണ് (62) നായുടെ കടിയേറ്റത്. ബുധനഴ്ച രാവിലെ 8.30ന് പട്ടാലിലാണ് സംഭവം.

നാരായണന്‍ റോഡരികില്‍ ലോട്ടറി വില്‍ക്കുന്നതിനിടെയാണ് സംഭവം. പട്ടാല്‍ സ്വദേശിയുടെ വളര്‍ത്തുനായാണ് കടിച്ചത്. സംഭവമറിഞ്ഞ് എത്തിയ പെരുമ്പാവൂര്‍ അഗ്നിരക്ഷ സേന നിലയം സ്റ്റേഷന്‍ ഓഫിസര്‍ എന്‍.എച്ച്. അസൈനാരുടെ നേതൃത്വത്തില്‍ നാരായണനെ സേനയുടെ ആംബുലന്‍സില്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുറിവ് സാരമായതിനാല്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നായെ അജ്ഞാത വാഹനമിടിച്ച് കാലിന് പരിക്കേറ്റ നിലയിലായിരുന്നുവെന്ന് അഗ്നിരക്ഷ സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. സേനാംഗങ്ങളായ പി.പി. ഷംജു, രാകേഷ് എസ്. മോഹന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Tags:    
News Summary - Dog bite injures lottery seller

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.