പെരുമ്പാവൂര്‍: കോവിഡ് സെൻററില്‍നിന്ന് ചാടിപ്പോയ പ്രതി പിടിയിലായി. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ തലശ്ശേരി കതിരൂര്‍ പൊന്നിയം വെസ്റ്റില്‍ റോസ് മഹല്ലില്‍ മിഷാല്‍ ഷെഫീഖാണ് (22) പിടിയിലായത്.
മോഷണക്കേസില്‍ പ്രതിയായ ഇയാള്‍ കോവിഡ് പോസിറ്റിവായതിനെത്തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒരുമാസം മുമ്പ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞിരുന്നു. പിന്നീട് കണ്ടെത്തി പൊലീസ് പെരുമ്പാവൂരിലെ കോവിഡ് സെൻററില്‍ പാര്‍പ്പിച്ചു.എന്നാല്‍, ഡിസംബർ 27ന് പുലര്‍ച്ച അഞ്ചിന് എക്സ്ഹോസ്റ്റ് ഫാന്‍ അഴിച്ചുമാറ്റിയ ദ്വാരം വഴി മറ്റൊരു പ്രതിയോടൊപ്പം ചാടിപ്പോവുകയായിരുന്നു. പോകുംവഴി പെരുമ്പാവൂരിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽനിന്ന് ബൈക്കും കവര്‍ന്നു.
കൊല്ലത്തേക്ക് യാത്രചെയ്യുന്നതിനിടെ കരുനാഗപ്പള്ളിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പൊലീസ് തിരിച്ചറിയുകയുമായിരുന്നു.
കരുനാഗപ്പിള്ളി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വ്യാഴാഴ്ച പെരുമ്പാവൂര്‍ പൊലീസിന് കൈമാറി. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.