മൂന്ന് ആഡംബര കപ്പലുകൾ നിരയായി ബെർത്തിൽ കിടക്കുന്നു
Posted On
date_range Updated On
date_range ‘അത്യാഡംബരം’ കൊച്ചി; തീരമണഞ്ഞ് മൂന്ന് കപ്പലുകൾ
മട്ടാഞ്ചേരി: ടൂറിസത്തിന് ഉണർവ് പകർന്ന് ചൊവ്വാഴ്ച കൊച്ചി തീരമണഞ്ഞത് മൂന്ന് ആഡംബര കപ്പലുകൾ. ദിവേൾഡ്, ലീ ചാംപ്ലിൻ, അർട്ടാനിയ എന്നീ ഉല്ലാസ കപ്പലുകളാണ് കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടത്. ഹൃദ്യമായ വരവേൽപാണ് കപ്പലിലെത്തിയ സഞ്ചാരികൾക്ക് ഒരുക്കിയത്. കോവിഡിനുശേഷം ആഡംബര കപ്പൽ സർവിസ് കൊച്ചിക്ക് വലിയ ഉണർവാണ് പകർന്നുനൽകിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ആഡംബര കപ്പലുകൾ എത്തുന്ന തുറമുഖമായി കൊച്ചി മാറിയിരിക്കുകയാണ്. വ്യാഴാഴ്ച നെഫർട്ടിൻ എന്ന മറ്റൊരു ആഢംബര കപ്പലും തുറമുഖത്ത് എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.