പുത്തൻവേലിക്കരയിൽ കുടിവെള്ളം എത്തിക്കാൻ കലക്ടർക്ക് മുഖ്യമന്ത്രിയുടെ നിർദേശം
പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ടാങ്കറിൽ കുടിവെള്ളം എത്തിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ കലക്ടർക്ക് നിർദേശം നൽകി. തുലാവർഷം കഴിയുന്നതോടെ ഉപ്പുവെള്ളം കയറാതിരിക്കാൻ മണൽ ബണ്ട് നിർമിക്കാൻ 34 ലക്ഷം രൂപയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു.
എന്നാൽ തുലാവർഷം കഴിയാതെ മണൽ ബണ്ട് നിർമിച്ചാൽ പൊട്ടിപ്പോകുമെന്ന ആശങ്ക ഉള്ളതിനാൽ നിർമിച്ചിട്ടില്ല. മണൽ ബണ്ട് നിർമിക്കാനുള്ള എല്ലാ യന്ത്ര സാമഗ്രികളും കണക്കൻകടവിൽ എത്തിക്കാൻ ബന്ധപ്പെട്ട ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം ചീഫ് എൻജിനീയർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലക്ടർ അടിയന്തരമായി ടാങ്കറിൽ കുടിവെള്ളം എത്തിക്കുമെന്ന് ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.