പള്ളുരുത്തി: കോൺഗ്രസ്മുക്ത ഭാരതമെന്ന സ്വപ്നത്തിനായി സി.പി.എമ്മും ബി.ജെ.പിയും ഒന്നിക്കുകയാണെന്ന് മുൻമന്ത്രി ഷിബു ബേബി ജോൺ. ഈ തെരഞ്ഞെടുപ്പിൽ അവർ തമ്മിലുള്ള നീക്കുപോക്കിന് കേരളം സാക്ഷിയാകുകയാണ്. അതിെൻറ ഭാഗമായാണ് രണ്ടുമാസം മുമ്പ് സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴി ഇത്രയും കാലം പുറത്തുവരാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെക്കൻമേഖല തീരദേശജാഥക്ക് ചെല്ലാനത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ഷിബു.
കെ.വി. തോമസ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡൊമനിക് പ്രസേൻറഷൻ, ടോണി ചമ്മിണി, ആർ.എസ്.പി ജില്ല സെക്രട്ടറി ജോർജ് സ്റ്റീഫൻ, റജി കുമാർ തുടങ്ങിയവർ സംസാരിച്ചു.
ഫോർട്ട്കൊച്ചി: ഷിബു ബേബി ജോൺ നയിക്കുന്ന തെക്കൻ മേഖല തീരദേശ ജാഥ കൊച്ചി നിയോജകമണ്ഡലത്തിൽ ചെല്ലാനത്തുനിന്ന് ആരംഭിച്ച് ഫോർട്ട്കൊച്ചി കമാലക്കടവിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ യു.ഡി.എഫ് ചെയർമാൻ പി. എച്ച്. നാസർ അധ്യക്ഷതവഹിച്ചു.
കെ.പി.സി.സി അംഗം ടി.വൈ. യൂസുഫ്, ജില്ല ചെയർമാൻ ഡൊമിനിക് പ്രസേൻറഷൻ, മുൻ മേയർ ടോണി ചമ്മിണി, കൗൺസിലർമാരായ ആൻറണി കുരീത്തറ, ഷീബ ഡെറോം, ബാസ്റ്റിൻ ബാബു, കെ.എ. മനാഫ്, ഷൈല തദേവൂസ്, മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറി എച്ച്. അബ്ദുൽ ജബ്ബാർ, എ.എം. അയ്യൂബ്, റെജികുമാർ, തോമസ് കൊറശ്ശേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.