പു​ക്കാ​ട്ടു​പ​ടി ച​ന്ദ​ന​ത്തി​ല്‍ ബേ​സി​ലും വ​ധു സ്‌​നേ​ഹ​യും മൊ​ബൈ​ല്‍ ച​ല​ഞ്ചി​ലേ​ക്കു​ള്ള തു​ക പി.​വി. ശ്രീ​നി​ജി​ന്‍ എം.​എ​ല്‍.​എ​ക്ക് കൈ​മാ​റു​ന്നു

എം.എൽ.എയുടെ മൊബൈൽ ചലഞ്ചിലേക്ക് വധൂവരന്മാർ തുക കൈമാറി

കി​ഴ​ക്ക​മ്പ​ലം: എം.​എ​ൽ.​എ​യു​ടെ മൊ​ബൈ​ൽ ച​ല​ഞ്ചി​ലേ​ക്ക് വ​ധൂ​വ​ര​ന്മാ​ർ തു​ക കൈ​മാ​റി.

ചൊ​വ്വാ​ഴ്​​ച വി​വാ​ഹി​ത​രാ​യ പു​ക്കാ​ട്ടു​പ​ടി ച​ന്ദ​ന​ത്തി​ല്‍ ജോ​സ​ഫി​െൻറ മ​ക​ന്‍ ബേ​സി​ല്‍ ജോ​സ​ഫും വ​ധു സ്‌​നേ​ഹ​യു​മാ​ണ്​ എം.​എ​ല്‍.​എ​യു​ടെ മൊ​ബൈ​ല്‍ ച​ല​ഞ്ചി​ലേ​ക്ക് തു​ക​കൈ​മാ​റി​യ​ത്. ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ലെ​ത്തി പി.​വി. ശ്രീ​നി​ജി​ന്‍ എം.​എ​ല്‍.​എ തു​ക ഏ​റ്റു​വാ​ങ്ങി.

എം.​എ​ല്‍.​എ ഹെ​ല്‍പ് ​െഡ​സ്‌​ക് വ​ഴി ന​ട​പ്പാ​ക്കു​ന്ന ഓ​ണ്‍ലൈ​ന്‍ പ​ഠ​ന​ത്തി​നു ആ​വ​ശ്യ​മാ​യ മൊ​ബൈ​ല്‍ ച​ല​ഞ്ചി​ലേ​ക്കു​ള്ള തു​ക​യാ​ണ് കൈ​മാ​റി​യ​ത്. കോ​വി​ഡ് മൂ​ലം കൂ​ടു​ത​ല്‍ ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് വി​വാ​ഹം ന​ട​ത്താ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ അ​തി​ല്‍നി​ന്ന്​ ഒ​രു ചെ​റി​യ തു​ക ഓ​ണ്‍ലൈ​ന്‍ പ​ഠ​ന​ത്തി​ന് ബു​ദ്ധി​മു​ട്ടു​ന്ന കു​ട്ടി​ക​ള്‍ക്ക് ന​ല്‍കാ​ന്‍ വ​ധൂ​വ​ര​ന്മാ​ര്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

കി​ഴ​ക്ക​മ്പ​ലം സി.​പി.​എം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ജി​ന്‍സ് ടി. ​മു​സ്ത​ഫ, എം.​കെ. അ​നി​ല്‍കു​മാ​ര്‍, കെ.​എം. മ​ഹേ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - couples donated to MLA's mobile challenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.