കോതമംഗലം: യു.ഡി.എഫ് സ്ഥാനാർഥിയുടെ വോട്ടഭ്യർഥിച്ച് ചുവരെഴുതിയ യുവാക്കളെ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മർദിച്ചതായി പരാതി. യു.ഡി.എഫ് സ്ഥാനാർഥി ഷിബു തെക്കും പുറത്തിെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി ചേലാട് എലവും പറമ്പിൽ ചുവരെഴുതിയ രണ്ട് യുവാക്കളെയാണ് ബ്ലോക്ക് സെക്രട്ടറി പ്രിൻസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം മർദിച്ചതെന്ന് പരാതിയുള്ളത്.
ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. പരിക്കേറ്റ വടാട്ടുപാറ സ്വദേശികളായ കോവിൽ തെരുവിൽ രാജേഷ് (36), പ്ലാകൊമ്പിൽ സുദർശൻ (38) എന്നിവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചുവർ എഴുതി കൊണ്ടിരുന്ന സമയത്ത് സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ് ആരോട് ചോദിച്ചിട്ടാണ് എഴുതുന്നതെന്നും പറഞ്ഞ് ആക്രമിക്കുകയായിരുന്നെന്ന് മർദനമേറ്റവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.