എം.​ഡി.​എം.​എ കേ​സു​ക​ളി​ലെ പ്ര​തി​ക​ളു​മാ​യു​ള്ള ബ​ന്ധം; മുഖ്യമന്ത്രി പറയുന്നത്​ നുണ -സി.പി.എം ജി​ല്ല സെ​ക്ര​ട്ട​റി

കൊ​ച്ചി: എം.​ഡി.​എം.​എ കേ​സു​ക​ളി​ലെ പ്ര​തി​ക​ളു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞ​തെ​ല്ലാം ക​ള​വാ​ണെ​ന്ന്​ സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എ​സ്. സ​തീ​ഷ്. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി അം​ഗീ​ക​രി​ച്ച ഒ​രേ ഒ​രു കാ​ര്യം ല​ഹ​രി കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ കോ​ൺ​ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന​തും അ​വ​രു​മാ​യി ത​നി​ക്ക് അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു എ​ന്ന​തു​മാ​ണ്. എ​ന്നാ​ൽ ആ ​ബ​ന്ധം എ​ങ്ങ​നെ ഉ​ണ്ടാ​യി എ​ന്ന് വി​ശ​ദീ​ക​രി​ക്കു​ന്ന​ത് പ​ച്ച​ക്ക​ള്ള​ത്തി​ലൂ​ടെ​യാ​ണ്.

എം.​ഡി.​എം.​എ കേ​സി​ലെ പ്ര​തി ഹു​സൈ​ൻ ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ ഭാ​ഗ​മാ​യി പെ​രു​മ്പാ​വൂ​ർ കു​റു​പ്പും​പ​ടി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന് വേ​ണ്ടി ക​രി​ങ്കൊ​ടി കാ​ണി​ച്ച​പ്പോ​ൾ അ​വി​ടെ പൊ​ലീ​സ് ക്രൂ​ര​മാ​യി ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി എ​ന്നും തു​ട​ർ​ന്ന് തി​രു​മ്മ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​കി​ത്സ വേ​ണ്ടി​വ​ന്നു എ​ന്നു​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ദം. ഈ ​സം​ഭ​വ​ത്തി​നു ശേ​ഷം മ​ർ​ദ​ന​മേ​റ്റ യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​ര​ൻ എ​ന്ന നി​ല​യി​ലാ​ണ്​ ഫോ​ണി​ൽ സം​സാ​രി​ച്ച​തും, പ്ര​തി​യു​ടെ വീ​ട്ടി​ൽ പോ​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ന​വ​കേ​ര​ള​യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​രു​മ്പാ​വൂ​ർ കു​റി​പ്പും​പ​ടി​യി​ൽ പൊ​ലീ​സി​ന്റെ ക്രൂ​ര​മാ​യ ലാ​ത്തി​ച്ചാ​ർ​ജോ മ​റ്റു ന​ട​പ​ടി​ക​ളോ ഉ​ണ്ടാ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ട് എം.​ഡി.​എം.​എ കേ​സി​ലെ ഒ​ന്നാം പ്ര​തി മു​ഹ​മ്മ​ദ്‌ ഹു​സൈ​ന് ക്രൂ​ര​മാ​യ മ​ർ​ദ​ന​മേ​ൽ​ക്കു​ക​യോ ആ​ശു​പ​ത്രി​യി​ൽ തി​രു​മ്മ​ലി​ന് പോ​വു​ക​യോ ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ നു​ണ​ക്ക​ഥ മാ​ത്ര​മാ​ണെ​ന്ന്​ സ​തീ​ഷ്​ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ന​വ​കേ​ര​ള യാ​ത്ര ന​ട​ന്ന​ത് 2023 ന​വം​ബ​ർ 18 മു​ത​ൽ ഡി​സം​ബ​ർ 24 വ​രെ​യാ​ണ്. എ​ന്നാ​ൽ പ്ര​തി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ചാ​ൽ 2021 സെ​പ്റ്റം​ബ​ർ നാ​ല്,​ 2022 ഡി​സം​ബ​ർ 25, 2023 ഫെ​ബ്രു​വ​രി 5, ന​വം​ബ​ർ 20, 2023 ഒ​ക്ടോ​ബ​ർ 21നും 30​നും ഇ​ട​യി​ൽ നി​ര​വ​ധി ത​വ​ണ മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ന​വ​കേ​ര​ള യാ​ത്ര​യു​ടെ മു​ന്നേ ത​ന്നെ മു​ഖ്യ​മ​ന്ത്രി​ക്ക് പ്ര​തി​ക​ളു​മാ​യി ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് ഇ​ത് തെ​ളി​യി​ക്കു​ന്ന​ത്. എ​ല്ലാ കാ​ര്യ​ത്തി​ലെ​യും പോ​ലെ നു​ണ​ക​ൾ പ​റ​ഞ്ഞ് വി​ഷ​യ​ത്തെ വ​ഴി​തി​രി​ച്ചു​വി​ടാ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ക​രു​തു​ന്ന​തെ​ന്നും സ​തീ​ഷ്​ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Chief Minister is lying about his relationship with the accused in the MDMA cases - CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.