​അ​ധി​ക്ഷേ​പ വാ​ട്‌​സ്ആ​പ് സ​ന്ദേ​ശം: ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​നെ​തി​രെ കേ​സ്

പ​ട്ടി​മ​റ്റം: കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ വാ​ട്‌​സ്ആ​പ് ഗ്രൂ​പ്പി​ലൂ​ടെ അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ ച​ന്ദ്ര​ലാ​ൽ എ​ന്ന​യാ​ൾ​ക്കെ​തി​രെ കു​ന്ന​ത്തു​നാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു. കു​ന്ന​ത്തു​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ രാ​ഷ്ട്രീ​യ-​മ​ത പ്ര​തി​നി​ധി​ക​ൾ അം​ഗ​ങ്ങ​ളാ​യ ‘പൊ​ളി​റ്റി​ക്ക​ൽ 26’ ഗ്രൂ​പ്പി​ലൂ​ടെ​യാ​യി​രു​ന്നു അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​ചാ​ര​ണം.

ഇ​രു​വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സ്പ​ർ​ധ​യും പ്ര​കോ​പ​ന​വും സൃ​ഷ്ടി​ച്ച് ക്ര​മ​സ​മാ​ധാ​ന ത​ക​ർ​ച്ച ഉ​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​ന്ദേ​ശ​മ​യ​ച്ച​തെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. യൂ​ത്ത് കോ​ൺ​ഗ്ര​സ് ഐ​രാ​പു​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഷാ​ഹി​ർ മു​ഹ​മ്മ​ദ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - Insulting WhatsApp message: Case against BJP activist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.