യാത്രക്കാർക്ക് ഭീഷണിയായി കേബിൾ ബോക്സ്

മൂവാറ്റുപുഴ: യാത്രക്കാർക്ക് ഭീഷണിയായി കേബിൾ ബോക്സ്. മൂവാറ്റുപുഴ-പണ്ടപ്പിള്ളി റോഡിൽ അലക്ഷ്യമായി ഇട്ടിരിക്കുന്ന യു.ജി കേബിൾ ബോക്സാണ് അപകട ഭീഷണിയുയർത്തുന്നത്. റോഡ് നവീകരണഭാഗമായി മാസങ്ങളായി ഇവിടെ കേബിൾ വലിക്കലും കലുങ്കുനിർമാണവുമൊക്കെ നടക്കുകയാണ്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് എത്തിയതോടെ പണി നിലച്ചു.

അതെസമയം നിർമാണങ്ങൾക്ക്​ എത്തിച്ചിരുന്ന വലിയ കേബിൾ ബോക്സുകൾ റോഡരികിൽ ഇട്ടിരിക്കുന്നത് വഴിയാത്രക്കാർക്ക് അപകടം വിതക്കുന്നു. പലയിടങ്ങളിലും റോഡിലേക്ക് കയറിയുമാണ് കേബിൾ ബോക്സ് ഇട്ടിരിക്കുന്നത്. അടുത്തിടെ മൂഴിക്ക്​ സമീപം റോഡിനോട് ചേർന്ന് ഇട്ടിരുന്ന ബോക്സിൽ രാത്രി പിക്അപ് വാൻ ഇടിച്ച്​ അപകടം ഉണ്ടായിരുന്നു.

തലനാരിഴക്കാണ് ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടത്. പണ്ടപ്പിള്ളി, പാലക്കുഴ, കൂത്താട്ടുകുളം, തോട്ടക്കര, മാറിക, വഴിത്തല തുടങ്ങി നിരവധി പ്രദേശത്തേക്ക് എളുപ്പം എത്താവുന്ന പാതയെ ദിവസേന ആശ്രയിക്കുന്നവർ ഏറെയാണ്. കഴിഞ്ഞമാസം പെരിങ്ങഴയിൽ അലക്ഷ്യമായി ഇട്ടിരുന്ന ടാറിങ് മിക്സർ മെഷീനിൽ ബൈക്ക് ഇടിച്ച്​ യാത്രക്കാരൻ മരിച്ചിരുന്നു. അപകടങ്ങൾ ഒഴിവാക്കി യാത്രക്കാർക്ക് സുരക്ഷയൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    
News Summary - Cable box as a threat to passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.