മട്ടാഞ്ചേരി: ഒരു ലോക പൈതൃകദിനം കൂടി കടന്നുപോകുമ്പോൾ ലോക പൈതൃക ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച കൊച്ചിയിലെ പൈതൃക കാഴ്ചകൾ ഓരോന്നായി വിസ്മൃതിയിലേക്ക് മറയുന്നു.
രണ്ടുമാസം മുമ്പാണ് ഫോർട്ടുകൊച്ചിയിൽ രണ്ടാംലോക മഹായുദ്ധകാലത്ത് യുദ്ധക്കപ്പലുകൾക്ക് കൽക്കരി നിറച്ചുകൊടുക്കുന്നതിനായി ബ്രിട്ടീഷുകാർ പണിതുയർത്തിയ കരിപ്പുര കെട്ടിടം വാട്ടർ മെട്രോ ജെട്ടി നിർമിക്കുന്നതിനായി ഇടിച്ചുനിരത്തിയത്. കൊച്ചി തുറമുഖ നിർമാണത്തിന് പ്രധാന പങ്കുവഹിച്ച രണ്ട് മണ്ണുമാന്തി കപ്പലുകളായിരുന്നു ലോഡ് വെല്ലിങ് ടണ്ണും ലേഡി വെല്ലിങ് ടണ്ണും. ഈ കപ്പലുകളുടെ സ്മരണക്കായി രണ്ട് ബോയിലറുകൾ ഫോർട്ട്കൊച്ചി നോർത്ത് കടപ്പുറത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇവ രണ്ടും ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിൽ തുരുമ്പെടുത്തിരിക്കയാണ്.
കടപ്പുറം നവീകരണത്തിെൻറ ഭാഗമായി മൂന്ന് ദശാബ്ദങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ബോയിലറുകൾ സംരക്ഷിച്ചു നിലനിർത്താൻ ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
കടലിൽനിന്നുള്ള ഉപ്പുകാറ്റേറ്റ് നിൽക്കുന്ന ബോയിലറുകൾ വർഷാവർഷം പെയിൻറടിച്ചു സംരക്ഷിക്കുന്നതിനുപോലും അധികൃതർ ശ്രമിച്ചിട്ടില്ല. മൂന്നുവർഷം മുമ്പ് ബോയിലറുകളുടെ അടിഭാഗം തുരുെമ്പടുത്ത് ദ്രവിച്ചുവീഴുമെന്ന് കണ്ടതോടെ പ്രദേശത്തെ തെരുവ് കച്ചവടക്കാർ ചേർന്ന് പിരിവെടുത്ത് പെയിൻറടിച്ച് മിനുക്കി സിമൻറിട്ട് ഉറപ്പിക്കുകയായിരുന്നു.
കൊച്ചി കാണാനെത്തുന്ന സഞ്ചാരികളുടെ ആകർഷണമാണ് ഈ ബോയിലറുകൾ. ഇവക്ക് സമീപംനിന്ന് സെൽഫി എടുത്താണ് സഞ്ചാരികൾ മടങ്ങാറ്. ഈ ലോക പൈതൃക ദിനത്തിലെങ്കിലും അധികൃതർ സംരക്ഷണ തീരുമാനം കൈക്കൊള്ളണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.