മുനമ്പത്തുനിന്ന്​ 15 മുതൽ കടലിൽ പോകാം

വൈപ്പിൻ: കോവിഡ് വ്യാപനത്തിൽ അടച്ചുപൂട്ടിയ മുനമ്പം മത്സ്യബന്ധന മേഖലയിൽനിന്ന്​ ബോട്ടുകൾക്ക് 15 മുതൽ കടലിൽ പോകാൻ അനുമതി. ഏതെങ്കിലും തരത്തി​െല കാലാവസ്ഥ മുന്നറിയിപ്പുകൾ ഇല്ലെങ്കിൽ മാത്രമാണ് മത്സ്യബന്ധനത്തിന്​ അനുമതി. ഇതുപ്രകാരം ഒറ്റ, ഇരട്ട നമ്പറുകളനുസരിച്ച് 14 മുതൽ പാസ് വിതരണം ആരംഭിക്കും.

അടച്ചിട്ട ഹാർബർ 19 മുതൽ തുറന്ന് പ്രവർത്തിക്കാനും തീരുമാനമായി. ഹാർബർ മാനേജ്‌മെൻറ്​ ഗവേണിങ്​ ബോഡി ഓൺലൈനിൽ യോഗം ചേർന്നു.

തീരുമാനം കലക്ടർ അംഗീകരിച്ചതോടെയാണ് അനുമതിയായതെന്ന് ഫിഷറീസ് ​െഡപ്യൂട്ടി ഡയറക്ടർ മാജാ ജോസ് അറിയിച്ചു. കോവിഡി​െൻറ പശ്ചാത്തലത്തിൽ മുനമ്പം മാതൃക ഹാർബറിൽ ഒരുസമയം 50 ബോട്ടുകൾ മാത്രം അടുപ്പിച്ച് മത്സ്യവിപണനം നടത്തിയിരുന്നത്.

പ്രത്യേക സാഹചര്യത്തിൽ ഇനിമുതൽ 30 എണ്ണമാക്കി ചുരുക്കിയിട്ടുണ്ട്. ബാക്കി കാര്യങ്ങളിൽ ആരോഗ്യവകുപ്പും പൊലീസും നിഷ്​കർഷിക്കുന്ന തരത്തിൽ കർശന നിയന്ത്രണങ്ങളോടെയായിരിക്കണം പ്രവർത്തിക്കേണ്ടതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കി.

മുനമ്പം മത്സ്യബന്ധന ഹാർബറിലെ തരകന്​ കോവിഡ് പിടിപെട്ടതിനെത്തുടർന്ന് ഈ മാസം ഒന്നുമുതൽ മുനമ്പത്തുനിന്ന്​ മത്സ്യബന്ധന ബോട്ടുകൾ കടലിലേക്ക് വിട്ടിരുന്നില്ല.

തുടർന്ന് നാലുമുതൽ ഹാർബറുകൾ അടക്കുകയും ചെയ്തു. പിന്നീട് വ്യാപനം കൂടിയതോടെ 10ന്​ സംസ്ഥാനപാതയിലെ പള്ളിപ്പുറം കോൺവെൻറ്​ പാലം, പള്ളിപ്പുറം-മാല്യങ്കര പാലം, മുനമ്പം ബീച്ച് പാലം, രവീന്ദ്ര പാലം എന്നിവകൂടി അടച്ചതോടെ മുനമ്പം മത്സ്യമേഖലയാകെ സ്തംഭിച്ചു.

അതേസമയം 14ന്​ പാസുകൾ വിതരണം ചെയ്യുന്ന സാഹചര്യത്തിൽ മത്സ്യമേഖലയിൽ തൊഴിലാളികൾക്ക് മുനമ്പം മേഖലയിലേക്ക് പ്രവേശനം അനുവദിക്കണമെന്ന് യന്ത്രവത്കൃത മത്സ്യപ്രവർത്തക സംഘം സെക്രട്ടറി കെ.ബി. രാജീവ്, മത്സ്യമേഖല സംരക്ഷണ സമിതി ചെയർമാൻ പി.പി. ഗിരീഷ് എന്നിവർ ആവശ്യ​െപ്പട്ടു.

സംസ്ഥാന പാതയും മാല്യങ്കര പാലവും അടച്ചിട്ടിരിക്കുന്നതിനാൽ ഇ​േപ്പാൾ മുനമ്പ​േത്തക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞിരിക്കുകയാണ്. ഹാർബർ തുറക്കുന്നതിനുമുമ്പ്​ കോവിഡി​െൻറ പേരിൽ അടച്ചുപൂട്ടിയിട്ടുള്ള റോഡുകളും പാലങ്ങളും തുറക്കണമെന്ന് കേരള ഫിഷിങ്​ ബോട്ട് ഓപറേറ്റേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോസഫ് സേവ്യർ കളപ്പുരക്കലും ആവശ്യ​െപ്പട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.