ബോട്ട് ജെട്ടി തകർന്നു; 20ഓളം സഞ്ചാരികൾ കായലിൽ വീണു

മട്ടാഞ്ചേരി: കൊച്ചി തുറമുഖത്തെ ടെർമിനൽ ബോട്ട് ജെട്ടി തകർന്ന് വിനോദസഞ്ചാരികൾ കായലിൽ വീണു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. തമിഴ്നാട്ടിൽനിന്ന് എത്തിയ സ്ത്രീകളടക്കം 20ഓളം പേർ ജെട്ടിയിൽനിന്ന് കായൽകാഴ്ചകൾ ആസ്വദിക്കവെ സ്ലാബ് തകർന്ന് കായലിൽ വീഴുകയായിരുന്നു. കപ്പൽചാലിനോട് ചേർന്നാണ് ജെട്ടി. തുറമുഖത്തെ തൊഴിലാളികൾ സഞ്ചാരികളുടെ കരച്ചിൽകേട്ട് ഓടിവന്ന് മുഴുവൻ പേരേയും രക്ഷപ്പെടുത്തി. വൻ ദുരന്തമാണ് ഒഴിവായത്.

ജലഗതാഗത വകുപ്പിന്‍റെ ബോട്ടുകൾക്ക് വേണ്ടിയാണ് ജെട്ടി പണിതതെങ്കിലും സ്വകാര്യ കമ്പനികളുടെ ടൂറിസ്റ്റ് ബോട്ടുകളും ഇവിടെ വരാറുണ്ട്. ഒന്നര പതിറ്റാണ്ടായി യാതൊരുവിധ അറ്റകുറ്റപ്പണിയും നടത്താത്ത ജെട്ടിയാണിത്. അപകടത്തെ തുടർന്ന് തുറമുഖ അതോറിറ്റി അധികൃതർ സ്ഥലം സന്ദർശിച്ചു.

Tags:    
News Summary - Boat jetty crashes; About 20 tourists fell into the lake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.