Posted On
date_range Updated On
date_range 118 പൊതി കഞ്ചാവുമായി ബിഹാർ സ്വദേശികൾ പിടിയിൽ
കൊച്ചി: 118 ചെറിയ പൊതികളിലായി സൂക്ഷിച്ച കഞ്ചാവുമായി ബിഹാർ സ്വദേശികൾ പിടിയിൽ. കാക്കനാട് നിന്ന് ബജറങ്കി കുമാർ (23), സമർ കുമാർ (19) എന്നിവരാണ് പൊലീസിെൻറ പിടിയിലായത്.
അരക്കിലോയോളം കഞ്ചാവാണ് കണ്ടെടുത്തതെന്ന് കൊച്ചി സിറ്റി ഡാൻസാഫും തൃക്കാക്കര പൊലീസും വ്യക്തമാക്കി. പ്രധാനമായും അന്തർസംസ്ഥാന തൊഴിലാളികൾക്കാണ് കഞ്ചാവ് വിറ്റിരുന്നത്. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.