അങ്കമാലി: ഇല്ലായ്മയിൽനിന്ന് കഠിനപ്രയത്നം നടത്തി അങ്കമാലി പട്ടണത്തിലെ പ്രമുഖ വ്യാപാരിയായ ചരിത്രമാണ് ബാബുവിന്റേത്. വർഷങ്ങളോളം അങ്കമാലിയിലെ പ്രമുഖ സ്റ്റേഷനറി കടയിലെ സെയിൽസ് മാനായിരുന്നു ബാബു. സ്വന്തമായി ചെറിയൊരു സ്റ്റേഷനറി കട റെയിൽവേ സ്റ്റേഷൻ കവലയിൽ തുടങ്ങുകയായിരുന്നു. എത്ര തിരക്കിലും ചിരിക്കുന്ന മുഖത്തോടെയാണ് ഇദ്ദേഹം ആളുകളെ സമീപിക്കുന്നത്. കച്ചവടം വിപുലീകരിച്ചതോടെ റെയിൽവേ സ്റ്റേഷൻ കവാടത്തിന് സമീപവും മറ്റൊരു സ്റ്റേഷനറി കട തുടങ്ങി. അതോടെ എല്ലാ സാധനങ്ങളും വിപണനം നടത്തുംവിധം സ്ഥാപനങ്ങൾ വികസിച്ചു. ആദ്യ സ്ഥാപനം മൊത്ത കച്ചവടകേന്ദ്രവും രണ്ടാമത്തെ സ്ഥാപനം ചില്ലറ വിൽപന കേന്ദ്രങ്ങളുമാക്കുകയായിരുന്നു. അങ്കമാലിയിലെ തിരക്കുള്ള വലിയ സ്ഥാപനമായി ബാബൂസ് ട്രേഡേഴ്സ് മാറിയെങ്കിലും ബാബു മുതലാളിയായി മാറിനിന്നില്ല. എപ്പോഴും സ്ഥാപനത്തിലുണ്ടാകും. മൊത്ത കച്ചവട സ്ഥാപനത്തിന്റെ ചുമതല മൂത്ത മകൻ ജെയ്സണേയും, ചില്ലറ വിൽപ്പന കേന്ദ്രം ഇളയ മകൻ ജോയ്സണേയും ഏൽപ്പിച്ച് കച്ചവടം കൂടുതൽ പുരോഗതി പ്രാപിച്ച് വരുന്നതിനിടെയാണ് ദുരന്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.